കൊട്ടാരക്കര : എസ് പി സി യുടെ ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി ഗവ ബോയ്സ് എച്ച് എസ്സ് കൊട്ടാരക്കര സ്കൂളിലെ എസ് പി സി യൂണിറ്റിന്റെയും സ്റ്റാഫിന്റെയും നേതൃത്വത്തിൽ സമാഹരിച്ച 60 കുടുംബങ്ങൾക്കുള്ള ഭഷ്യ കിറ്റുകൾ ശ്രീ. അശോക് കുമാർ ( DySP ക്രൈം ബ്രാഞ്ച് & ജില്ലാ നോഡൽ ഓഫീസർ) കൊട്ടരക്കര മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ ശ്രീ. എസ് ആർ രമേശ് നു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കൊട്ടാരക്കര CI ശ്രീ. അഭിലാഷ് ഡേവിഡ്, ശ്രീ രാജീവ് (ADNO) , ശ്രീമതി സുഷമ (ഹെഡ്മിസ്ട്രസ്), CPO മാർ ശിവപ്രസാദ്, ഷാജി, സ്റ്റാഫ്,അലുംനി കേഡറ്റുകൾ എന്നിവർ സന്നിഹിതരായിരുന്നു.

ഈ പ്രവർത്തനം വിജയകരമാക്കാൻ കൂടെ നിന്ന എല്ലാ സഹപ്രവർത്തകർക്കും SPC UNIT ന്റെ നന്ദി അറിയിക്കുന്നു.
