- കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സികെ ജാനുവുമായി ബന്ധപ്പെട്ട ഫോണ്‍ സന്ദേശ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സികെ ജാനുവുമായി താന്‍ സംസാരിച്ചിട്ടില്ലെന്നും അവര്‍ക്ക് ഒരു രൂപോ പോലും കൊടുത്തിട്ടില്ലെന്നും സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഏതൊരു മണ്ഡലത്തിലേയും പോലെ സികെ ജാനു മത്സരിച്ച സുല്‍ത്താന്‍ ബത്തേരിയിലും നിയമാനുസൃതമായ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. സികെ ജാനു ആദിവാസി നേതാവായതുകൊണ്ടാണോ അവഹേളിക്കുന്നതെന്നും സുരേന്ദ്രന് ചോദിച്ചു.
പുറത്തുവന്ന ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട്. പത്ത് കോടി പത്ത് ലക്ഷമായി കുറഞ്ഞത് ഒറ്റയടിക്കാണ്. ശബ്ദരേഖ എന്റേതാണെന്ന് സമ്മതിച്ചിട്ടില്ല. പ്രസീത വിളിച്ചിട്ടില്ല എന്ന് പറയുന്നില്ല, പക്ഷേ, ഓഡിയോ ക്ലിപ്പിന്റെ മുഴുവന്‍ ഭാഗങ്ങളും പുറത്തുവിട്ടാതെ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് സുരേന്ദ്രന് പറയുന്നു.