കൊല്ലം കോർപറേഷൻ പരിധിയിൽ സേവനം ചെയ്യുന്ന ട്രാക്ക് വോളന്റിയേഴ്സിന് റെഡ്ക്രോസ്സ് സൊസൈറ്റി, നൗഷാദ് അസോസിയേഷൻ, വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകൾ ചേർന്ന് ഭക്ഷ്യക്കിറ്റ് സമ്മാനിച്ചു.
മഴയും വെയിലും വകവെക്കാതെ പോലീസിനൊപ്പവും വിവിധ കോവിഡ് സെന്ററുകളിലും പ്രവർത്തിക്കുന്ന ട്രാക് വോളന്റിയേഴ്സ് സേവനത്തിന്റെ ഉദാത്ത മാതൃകയാണെന്ന് ഭക്ഷക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് റെഡ്ക്രോസ്സ് സൊസൈറ്റി ജില്ലാ സെക്രട്ടറി എസ്. അജയകുമാർ പറഞ്ഞു.ആദ്യ കിറ്റ് ട്രാക്ക് ജോയിന്റ് സെക്രട്ടറി സാബു ഓലയിലിന് കൈമാറിക്കൊണ്ട് അജയകുമാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
നൗഷാദ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നൗഷാദ് കൊല്ലം അധ്യക്ഷത വഹിച്ചയോഗത്തിൽ ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട്,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രഞ്ജിത് എസ്.,റെഡ്ക്രോസ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായ സുരേഷ് ബാബു, വി. രാജു,നയാസ് മുഹമ്മദ്,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ ഷാനവാസ്, ലീഗൽ അഡ്വൈസർ അഡ്വ.കബീർഷ, റെഡ്ക്രോസ് ലൈഫ് മെമ്പർ ശാന്താറാം, ട്രാക്ക് ലൈഫ് മെമ്പർ ഇഗ്നേഷ്യസ് വിക്ടർ എന്നിവർ പങ്കാളികളായി.