ദോഹ: പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഖത്തറിലുള്ളത്. ഹമദ് മെഡിക്കല്‍ കോര്പറേഷന് (എച്ച്.എം.സി) പ്രത്യേക പുകവലി നിര്‍ത്തല്‍ കേന്ദ്രത്തിന് പുറേമ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷെന്റ (പി.എച്ച്.സി.സി) 11 ഹെല്‍ത്ത് സെന്ററുകളിലും ഇത്തരം സൗകര്യങ്ങള്‍ ഉണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമാണ് ചികിത്സക്കും കൗണ്സലിങ്ങിനുമടക്കം നേതൃത്വം നല്‍കുന്നത്.
അല്‍ഗറാഫ ഹെല്‍ത്ത് സെന്റര്‍, മിസൈമീര്‍ ഹെല്‍ത്ത് സെന്റര്‍, ഉമറുബിനുല്‍ ഖത്താബ് ഹെല്‍ത്ത് െസന്റര്‍, അല്‍ദായേന്‍ ഹെല്‍ത്ത് സെന്റര്‍, അബൂബക്കര്‍ അല്‍ സിദ്ദീഖ് ഹെല്‍ത്ത് െസന്റര്‍, റൗദത്ത് അല്‍ ഖെയ്ല്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ റുവൈസ് ഹെല്‍ത്ത് െസന്റര്‍, അല്‍ റുവൈസ് ഹെല്‍ത്ത് സെന്റര്‍, ലിബൈബ് ഹെല്‍ത്ത് സെന്റര്‍, അല്‍വക്റ ഹെല്‍ത്ത് െസന്റര്‍, ഖത്തര്‍ യൂനിവേഴ്സിറ്റി ഹെല്‍ത്ത് സെന്റര്‍, അല്‍ വാബ് ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് പ്രത്യേക പുകവലി നിര്‍ത്തല്‍ ക്ലിനിക്കുകളുള്ളത്.