കോഴിക്കോട്: കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതില്‍ പിന്നെ അതുല്യമായ സേവനമാണ് ആഷവര്ക്കര്മാര് നിര്‍വഹിക്കുന്നത്. ഇതുവരെ 1798 ആഷ വര്‍ക്കര്‍മാര്‍ക്ക് കോവിഡ് പിടിപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. രണ്ട് മരണങ്ങളും ഉണ്ടായി. 26,700 ആഷവര്ക്കര്മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്.
മലപ്പുറം, ആലപ്പുഴ ജില്ലകളിലാണ് ആഷ വര്‍ക്കര്‍മാര്‍ മരിച്ചത്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തൊഴിലെടുക്കുന്ന മേഖല കൂടിയാണിത്. സ്ത്രീ തൊഴിലാളികളുടെ ഏറ്റവും വലിയ യൂണിയനും ഇവരുടേതു തന്നെ. ആഷ വര്‍ക്കേഴ്സ് യൂണിയന്(സി.ഐ.ടി.യു) എന്നാണിതിന്റെ പേര്.
മുന്നണിപ്പോരാളികളാണെങ്കിലും ഇവര്‍ക്ക് രോഗത്തെ നേരിടാനാവശ്യമായ മാസ്കുകള്‍, സാനിറ്റൈസര്‍ എന്നിവയൊന്നും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ജോലി ഏറെയുണ്ടെങ്കിലും 9000 രൂപയാണ് ഇവര്‍ക്ക് ഇപ്പോള്‍ മാസവരുമാനമായി ലഭിക്കുന്നത്. പലപ്പോഴും ഇതില്‍ നിന്നും മിച്ചം വെച്ചാണ് സാനിറ്റൈസറും മാസ്കും എല്ലാം ഇവര്‍ വാങ്ങുന്നത്.