അടൂർ : ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുപ്പ് നേരിട്ട് വിജയിച്ച ഒരു ജനപ്രതിനിധിക്ക് ചേർന്ന പെരുമാറ്റമല്ല അടൂരിന്റെ ജനപ്രതിനിധിക്ക് . കഴിഞ്ഞ പത്ത് വർഷത്തെ ജനസേവനത്തിന് ജനം നൽകിയ ഭൂരിപക്ഷം വെറും രണ്ടായിരം വോട്ട് മാത്രം.പ്രമുഖ പാർട്ടിയുടെ ഘടകകക്ഷി എന്ന നിലയിൽ മാത്രമാണ് ഇത്തവണ ഇദ്ദേഹം നിയമസഭയിൽ എത്തിയത് . രണ്ട് ഹയർസെക്കൻഡറി സ്കൂളുകൾ, വലുതും ചെറുതുമായ മൂന്ന് ക്ഷേത്രങ്ങൾ , ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പാചകവാതക വിതരണ ശാലയുടെ ഗോഡൗൺ, കേരള പോലീസ് തേഡ് ആംഡ് ബറ്റാലിയൻ്റെ ആസ്ഥാനം, തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പറക്കോട് ചന്തയിലേക്ക് ഉള്ള പ്രധാന പാത ആയിരത്തോളം കുടുംബങ്ങൾ നിത്യവും കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ഈ പാത കഴിഞ്ഞ മൂന്നു വർഷമായി ഈ സ്ഥിതിയിലാണ് . ഈ വിഷയം കേരളത്തിന്റെ പ്രതിപക്ഷനേതാവ് ശ്രീ .വി .ഡി സതീശൻ്റെ ശ്രദ്ധയിൽ പ്പെടുത്തി നിയമസഭയിൽ അടക്കം അവതരിപ്പിക്കാനാണ് ഇനിയുള്ള ഞങ്ങളുടെ ശ്രമം. ഈ പ്രദേശത്തെ ജനങ്ങളോട് അടൂരിന്റെ ജനപ്രതിനിധി കാട്ടുന്ന രാഷ്ട്രീയ പകപോക്കലിനോട് പ്രതിക്ഷേധിക്കാൻ ഈ നാട്ടിലെ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു..
