Asian Metro News

സംസ്ഥാനത്തെ സ്‌കൂളുകളിലേയും കോളജുകളിലേയും അധ്യയനം ഓണ്‍ലൈനായി ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും.

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

സംസ്ഥാനത്തെ സ്‌കൂളുകളിലേയും കോളജുകളിലേയും അധ്യയനം ഓണ്‍ലൈനായി ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും.

സംസ്ഥാനത്തെ സ്‌കൂളുകളിലേയും കോളജുകളിലേയും അധ്യയനം ഓണ്‍ലൈനായി ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും.
May 26
12:14 2021

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലേയും കോളജുകളിലേയും അധ്യയനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഓണ്‍ലൈനിലൂടെ തന്നെയാകും ക്ലാസുകള്‍. കൈറ്റ് വിക്ടേഴ്‌സ് ചാനലിലും ഓണ്‍ലൈനിലും കുട്ടികള്‍ക്ക് ക്ലാസുകള്‍ വീക്ഷിക്കാം.

ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകള്‍ സംബന്ധിച്ച്‌ വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം.

ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും. അധ്യയനവര്‍ഷാരംഭം സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തും.

ചൊവ്വാഴ്ച ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സര്‍മാരുടെ യോഗത്തിലാണ് കോളജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലായ് 31-നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

ഓഫ്‌ലൈന്‍ പരീക്ഷകള്‍ക്കാണ് കൂടുതല്‍ സര്‍വകലാശാലകളും താത്പര്യം പ്രകടിപ്പിച്ചത്. ഇതിനിടെ ഓണ്‍ലൈന്‍ പഠനം സംബന്ധിച്ച യു ജി സി പുറത്തിറക്കിയ കരട് രൂപരേഖ ജൂണ്‍ മൂന്നിനകം വിസിമാരുടെ യോഗം ചര്‍ച്ച ചെയ്യും. നിര്‍ദേശങ്ങള്‍ യുജിസിയെ അറിയിക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment