Asian Metro News

പാസ്റ്റർ പ്രിൻസ് തോമസ് വീടിന്റെ മുറ്റത്ത് അന്തേവാസികളായ ശ്രീകുമാറിനും മാത്യുവിനും ചിതയൊരുക്കി

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

പാസ്റ്റർ പ്രിൻസ് തോമസ് വീടിന്റെ മുറ്റത്ത് അന്തേവാസികളായ ശ്രീകുമാറിനും മാത്യുവിനും ചിതയൊരുക്കി

പാസ്റ്റർ പ്രിൻസ് തോമസ് വീടിന്റെ മുറ്റത്ത്  അന്തേവാസികളായ ശ്രീകുമാറിനും മാത്യുവിനും ചിതയൊരുക്കി
May 22
23:00 2021

കോവിഡ്‌ ബാധിച്ച്‌ മരിച്ച റാന്നി ആകാശപറവയിലെ അന്തേവാസികളായ ശ്രികുമാറിനും, മാത്യുവിനും ‌ ചിതയൊരുക്കി പാസ്റ്റർ പ്രിൻസ്‌ തോമസ്‌ റാന്നിയുടെ ഭവനം

റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിൽ ഇന്നലെ (22/05/21)
രാത്രി 9 മണിയോടെ കോവിഡ് ബാധിച്ച് ശ്രികുമാർ എന്ന അന്തേവാസി മരിച്ചതായി ദിവ്യകാരുണ്യ ആശ്രമം നടത്തിപ്പുകാരനായ ജോസഫ് ബ്രദർ പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറിനെ വിളിച്ച് അറിയിക്കുകയും തുടർന്ന് പ്രസിഡന്റ് റാന്നിപോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ മുകേഷ്, റാന്നി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ ജയപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വക്കേറ്റ് സാംജി ഇടമുറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശ്രീ ഉദയൻ എന്നിവരെ വിളിച്ച് വിവരം അറിയിച്ചു.
മോർച്ചറി ലഭ്യത ഇല്ലാത്ത കാരണം രാത്രിയിൽ തന്നെ ഗ്യാസ് ഫർണസ് വഴി സംസ്കാരം നടത്തുന്ന ആളിനെ വിളിച്ച് സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു, തുടർന്ന് പ്രസിഡന്റ് അനിത അനിൽകുമാർ, അഡ്വക്കേറ്റ് സാംജി ഇടമുറി, എന്നിവർ ശവശരീരം ദഹിപ്പിക്കാനുള്ള സ്ഥലം അന്വേഷിച്ച്‌ ബഹുമാനപ്പെട്ട തുണ്ടത്തിൽ പ്രിൻസ് പാസ്റ്ററുമായി ബന്ധപ്പെടുകയും
യാതൊരു മടിയും കൂടാതെ റാന്നി അങ്ങാടിയിൽ ഉള്ള സ്വന്തം വീടിന്റെ മുന്നിൽ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊള്ളാൻ പറഞ്ഞതിൻ പ്രകാരം സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങളിലേക്ക്‌ പോകുമ്പോഴാണെ
വീണ്ടു ജോസഫ് ബ്രദർ ആശ്രമത്തിൽ മാത്യു എന്ന മറ്റൊരാൾ കൂടെ കോവിഡ്ബാധിച്ച്‌ മറ്റിച്ചതായി അറിയിച്ചത്‌. രണ്ട്‌ പേരേയും റാന്നി താലുക്ക്‌ ആശുപത്രിയിൽ എത്തിച്ച്‌ മരണം സ്ഥിതികരിച്ചത്‌
മരണപ്പെട്ട രണ്ട്‌ ആളുകളുടെയും ബന്ധുക്കളെ വിവരം അറിയിച്ചു രാത്രിയിൽ തന്നെ സംസ്ക്കരിക്കാനുള്ള കാര്യങ്ങളുമായി മുമ്പോട്ട്‌ നീങ്ങി
രാത്രിയോടെ തന്നെ രണ്ട് മൃതദേഹങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ആശ്രമം നടത്തിപ്പുകാരനായ ശ്രീ ജോസഫ് ബ്രദർ അഡ്വക്കേറ്റ് സാംജി ഇടമുറി,ഉദയൻ, ഏബൽ എന്നിവർക്കൊപ്പം
പി പി ഇ കിറ്റ്‌ അണിഞ്ഞ്‌ പ്രവീൺ തോമസ്‌, സാം മാത്യു എന്നിവർ ചേർന്ന് റാന്നി താലൂക്ക്‌ ആശുപത്രിയിൽ നിന്നും ഏറ്റു വാങ്ങി അങ്ങാടിയിൽ ഉള്ള തുണ്ടത്തിൽ വീട്ടിൽ എത്തിച്ചു
പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലേൽ എന്നിവർ പ്രാർത്ഥനകൾ നടത്തി വെളുപ്പിനെ അഞ്ചു മണിയോടുകൂടി ചിതക്ക്‌ തീ കൊളുത്തി.
ഈ പ്രതിസന്ധിയുടെ സമയത്ത് സംസ്കാരം നടത്തുന്നതിനാവശ്യമായ സ്ഥലമൊരുക്കി സഹായം ചെയ്തു തന്ന പാസ്റ്റർ പ്രിൻസിനും കുടുമ്പത്തോടും ഉള്ള നന്ദി അറിയിക്കുന്നു

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment