കൊട്ടാരക്കര : ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങാ അടർത്തുന്നതിനു ഇടയിൽ വൈദ്യുതി ലൈനിൽ തട്ടി ഷോക്കടിച്ചു വിമുക്ത ഭടൻ മരിച്ചു. കൊട്ടാരക്കര വെണ്ടാർ കാവനാട്ട് പടിഞ്ഞാറ്റത്തിൽ ചന്ദ്രശേഖരൻ പിള്ള(76) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആണ് സംഭവം. വീടിനു സമീപത്തെ മാവിൽ നിന്നും മാങ്ങാ അടർത്തുമ്പോൾ ആണ് അപകടം. . ഭാര്യ : രാധാമണി അമ്മ. മക്കൾ : ബിന്ദു, അനിൽ. മരുമക്കൾ : ഹരിഹരൻ, ശോഭ. പുത്തൂർ പൊലീസ് കേസ് എടുത്തു.
