കോവിഡ് രണ്ടാം തരംഗം രാജ്യമാകെ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണം റോക്കറ്റ് കണക്കെ കുതിച്ചുയരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ആശങ്കയും സൃഷ്ടിച്ചു. ഇതോടെ രോഗവ്യാപനം തടയാനായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിവിധ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരായി. ഏറ്റവും അധികം കേസുകള്‍ സ്ഥിരീകരിച്ച സംസ്ഥാനം മഹാരാഷ്ട്രയായിരുന്നു. കോവിഡ് വൈറസ് അതിവ്യാപനം ഉണ്ടാകുന്നതിന്റെ പ്രധാനകാരണമായി വിദഗദ്ധർ ചുണ്ടി കാണിക്കുന്നത് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് കാരണമാണ് എന്നാണ്.ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസിനെ കുറിച്ച് വിദഗ്ധരും വൈറോളജിസ്റ്റുകളും ഗവേഷണം നടത്തുമ്ബോള്‍ തന്നെ സ്വയം പരിരക്ഷ നേടുന്നതിനും വ്യാപനം തടയുന്നതിനുമായി ലക്ഷണങ്ങളും അപകട സാധ്യതകളും തിരിച്ചറിയേണ്ടതും പ്രധാനമാണ്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും മറ്റെന്തെങ്കിലും അസുഖം നിലവിലുള്ളവര്‍ക്കും രോഗം ഗുരുതരമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നിരുന്നാലും, ആര്‍ക്കും COVID-19 ബാധിക്കാം, പ്രായത്തിനതീതമായി ഗുരുതരാവസ്ഥയിലാകാം അല്ലെങ്കില്‍ രോഗത്തിന് കീഴടങ്ങേണ്ടി വരാം. പനി, വരണ്ട ചുമ, ക്ഷീണം എന്നിവയാണ് കോവിഡ് -19 ന്‍്റെ ഏറ്റവും സാധാരണ ലക്ഷണങ്ങള്‍. ശ്വാസതടസ്സം, രുചിയില്ലായ്മ, മണം നഷ്ടപ്പെടല്‍, നെഞ്ചുവേദന, മൂക്കൊലിപ്പ്, ചെങ്കണ്ണ്, തൊണ്ടവേദന, തലവേദന, പേശി-സന്ധി വേദന, ചര്‍മ്മത്തില്‍ തിണര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, കുളിര്, തലകറക്കം എന്നീ ലക്ഷണങ്ങളും രോഗികളില്‍ കാണാം. അത്തരം ലക്ഷണങ്ങളുള്ള ആളുകള്‍ ഉടനടി പരിശോധന നടത്തുകയും സമയബന്ധിതമായി വൈദ്യസഹായം തേടുകയും വേണം. തിരിച്ചറിയാത്ത രോഗലക്ഷണങ്ങള്‍ അഥവാ രോഗബാധിതരായ രോഗികളില്‍ ലക്ഷണങ്ങള്‍ കാണിക്കാത്തതാണ് ജനിതക മാറ്റം വന്ന വൈറസ് ഉയര്‍ത്തുന്ന പ്രധാന വെല്ലുവിളി. കാരണം അവര്‍ അറിയാതെ തന്നെ മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിപ്പിക്കാം.
