Asian Metro News

കൊല്ലം ജില്ലയിൽ 13 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ട്രിപിൾ ലോക്ക് ഡൗൺ !!

 Breaking News
 • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
 • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
 • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
 • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
 • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

കൊല്ലം ജില്ലയിൽ 13 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ട്രിപിൾ ലോക്ക് ഡൗൺ !!

കൊല്ലം ജില്ലയിൽ 13 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിൽ ട്രിപിൾ ലോക്ക് ഡൗൺ !!
May 20
11:56 2021

കൊല്ലം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ൽ കൂടുതൽ നിൽക്കുന്ന താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ 21.5.2021 രാവിലെ 6 മണി മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊല്ലം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവായിട്ടുണ്ട്.

ഉമ്മന്നൂര്‍, മൈലം, നിലമേല്‍, പുനലൂര്‍, നീണ്ടകര, ഇളംപള്ളൂര്‍, കരവാളൂര്‍, അലയമണ്‍, പന്മന, തലവൂര്‍, തൃക്കോവില്‍ വട്ടം, തൃക്കരുവ, കുണ്ടറ
എന്നിവടങ്ങളില്‍ ആണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്

 1. മേൽ തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിൽ ഭക്ഷ്യ വസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ, കാലിത്തീറ്റ – കോഴിത്തീറ്റ ഇവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവർത്തിപ്പിക്കുവാൻ പാടുളളൂ.
 2. പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ 5 നും 8 നും ഇടയിലായി നിയന്ത്രിച്ചിരിക്കുന്നു.
 3. റേഷൻ കടകൾ, മാവേലി സ്റ്റോർ, സപ്ലൈകോ, പാൽബൂത്തുകൾ എന്നിവയുടെ പ്രവർത്തനം രാവിലെ 8 മണിയ്ക്കും വൈകുന്നേരം 5 നും ഇടയിലായിരിക്കണം.
 4. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7.30 വരെ ഹോം ഡെലിവറി സർവ്വീസിനു മാത്രമായി പ്രവർത്തിക്കാവുന്നതാണ്. ഉപഭോക്താക്കൾ നേരിട്ട് വന്നു പാഴ്സൽ കൈപ്പറ്റാനോ ഇരുന്നു ഭക്ഷണം കഴിക്കുവാനോ അനുവദിക്കുന്നതല്ല.
 5. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എ.റ്റി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവയ്ക്ക് സമയനിയന്ത്രണം ബാധകമായിരിക്കുകയില്ല.
 6. ജനങ്ങൾ തങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാകുന്ന ഏറ്റവും അടുത്ത കടകളിൽ നിന്നും മാത്രം അവ വാങ്ങേണ്ടതും ഈ ആവശ്യത്തിനായി അവ ലഭ്യമാകുന്ന കടകൾ കടന്ന് യാത്ര ചെയ്യാൻ പാടില്ലാത്തതുമാണ്.
 7. മേൽ പറഞ്ഞ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റൊരു സ്ഥാപനത്തിനും പ്രവർത്തനാനുമതി ഉണ്ടായിരിക്കുന്നതല്ല
 8. ചന്തകളുടെ പ്രവർത്തനം ഇവിടങ്ങളിൽ അനുവദനീയമായിരിക്കുകയില്ല.
 9. പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന പെട്ടിക്കടകൾ, തട്ടുകടകൾ ഉൾപ്പെടെ ഒരുവിധത്തിലുമുളള വഴിയോര കച്ചവടങ്ങളും അനുവദനീയമല്ല.
 10. സർക്കാർ ആവശ്യത്തിലേക്കുളള അടിയന്തര നിർമ്മാണ പ്രവർത്തികളൊഴികെ മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങളും ഇവിടങ്ങളിൽ അനുവദനീയമായിരിക്കുകയില്ല.
 11. ഈ പ്രദേശങ്ങളിലേക്കുള്ള പ്രവേശനവും ബഹിർഗമനവും പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കും. ഇതിനായി മതിയായ എണ്ണം കവാടങ്ങൾ പോലീസ് ക്രമീകരിക്കുന്നതാണ്.
 12. മാധ്യമ പ്രവർത്തകർക്ക് ഇവിടങ്ങളിലേക്ക് പ്രവേശിക്കുവാൻ പോലീസ് പ്രത്യേക പാസ് അനുവദിക്കുന്നതാണ്.
  13.അവശ്യസേവനമേഖലയിലുളള ദുരന്തനിവാരണം, റവന്യൂ, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, തൊഴിൽ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് അവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ സഞ്ചരിക്കാവുന്നതാണ്. മേൽ പറഞ്ഞവ ഒഴികെയുളള വകുപ്പുകളിലെ ഉദ്യോഗസ്ഥർ തങ്ങൾക്ക് ഡ്യൂട്ടി നിശ്ചയിച്ചു കിട്ടിയ ഉത്തരവും ഔദ്യോഗിക തിരിച്ചറിയൽ കാർഡും സഹിതമായിരിക്കണം ഇത്തരം പ്രദേശങ്ങളിൽ പ്രവേശിക്കേണ്ടതും പുറത്തു പോകേണ്ടതുതും
 13. മറ്റ് അടിയന്തര യാത്രകൾക്ക് പോലീസിന്റെ ഓൺലൈൻ പാസ് സംവിധാനം പ്രയോജനപ്പെടുത്തേണ്ടതാണ്.(pass.bsafe.kerala.gov.in)

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment