ന്യൂഡൽഹി: രാജ്യത്തു 24 മണിക്കൂറിനിടെ 2 ,76 ,110 പുതിയരോഗ ബാധയും 3 874 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാജ്യത്തു ഏറ്റവും കൂടുതൽ മരണനിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് 4529. എന്നാൽ പല സംസ്ഥാങ്ങളിലും ലോക്ക് ഡൗൺ ഉൾപ്പടെ ഉള്ള കടുത്ത നിയന്ത്രനാണ് തുടരുകയാണ്. വാക്സിനേഷൻ നടപടികളും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ മൂന്നുലക്ഷത്തിൽ കൂടുതൽ ആയിരുന്ന കേസുകൾ കുറഞ്ഞു വരുകയാണെന്നു ആരോഗ്യമാത്രാലയം അറിയിച്ചു.
