നെടുവത്തൂർ. കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ വീടുകളിൽ പാർക്കാൻ കഴിയാത്തവർക്ക് സൗകര്യമൊരുക്കി നെടുവത്തൂർ ഗ്രാമപഞ്ചായത്ത് . അമ്പലത്തുംകാല സെൻറ് ജോർജ് സ്കൂൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ഡൊമിസിലിയറി കെയർ സെൻറർ സൗകര്യങ്ങൾ ഒരുക്കിയാണ് പ്രവർത്തനം ആരംഭിച്ചു. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ സത്യഭാമയുടെഅധ്യക്ഷത വഹിച്ചു.
കൊടിക്കുന്നിൽസുരേഷ് എം.പി. ഡി സി സി യുടെ ഉദ്ഘാടനം നിർവഹിച്ചു
. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാൽ, ബ്ലോക്ക് പ്രസിഡന്റ് ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ആർ രാജശേഖരപിള്ള, അജിതകുമാരി, ബ്ലോക്ക് മെമ്പർ സൂസമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, ശരത് തങ്കപ്പൻ, ത്യാഗരാജൻ, അമൃത, എം സി രമണി ദിവ്യ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയകുമാർ ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
നിലവിൽ 40 ബെഡുകളാണ് ഒരുക്കിയിരിക്കുന്നത്. രോഗികൾക്ക് വേണ്ടി ഓരോ ബെഡിന് വേണ്ട സജ്ജീകരണങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഒരു നേഴ്സ്, രണ്ടു അറ്റന്റർമാരുടേം, സെക്യൂരിറ്റി സംവിധാനവും, ഒരു ആംബുലൻസ് സംവിധാനവും ഒരുക്കിയിട്ടുള്ളതയും, ഇന്ന് മുതൽ രോഗികളെ ഡിസിസി സെന്ററിലേക്ക് മറ്റുമെന്നും പഞ്ചായത്ത് പ്രഡിഡന്റ് ആർ സത്യഭാമ പറഞ്ഞു