തെന്മല: വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ വ്യാജവാറ്റ് നടത്തിക്കൊണ്ടിരിക്കെ 80 ലിറ്റർ കോടയും ഒന്നര ലിറ്റർ ചാരായവുമായി യുവാവിനെ തെന്മല പോലീസ് അറസ്റ്റ് ചെയ്തു ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം നജി മൻസിലിൽ 37 വയസ്സുള്ള നജീമിനെ ആണ് പിടികൂടിയത് ചാരായം നജീമിന്റെ വീട്ടിനുള്ളിൽ നിന്നും കോഡ സമീപത്തെ മറ്റൊരു ഒഴിഞ്ഞ് കിടന്ന കെട്ടിടത്തിൽ നിന്നുമാണ് പിടികൂടിയത് തെന്മല സിഐ റിച്ചാർഡ് വർഗീസ് ന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
