കൊല്ലം: രണ്ട് ദിവസം നിറുത്താതെ പെയ്ത പെരുമഴയില്‍ അഷ്ടമുടി കായലിലെ എട്ടോളം തുരുത്തുകളും മണ്‍റോത്തുരുത്ത് ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശക്തികുളങ്ങര ഹാര്‍ബറിന് കിഴക്കുള്ള സെന്റ് തോമസ്, സെന്റ് ജോര്‍ജ്, സെന്റ് ജോസഫ്, ഫാത്തിമ തുടങ്ങിയ എട്ടോളം തുരുത്തുകളാണ് വെള്ളത്തിനടിയിലായത്.
നൂറിലധികം കുടുംബങ്ങളുള്ള പ്രദേശത്തെ വര്‍ഷങ്ങളായി അധികൃതര്‍ അവഗണിക്കുകയാണ്. അഷ്ടമുടി കായലിന്റെ തീരപ്രദേശങ്ങളും വെള്ളക്കെട്ട് രൂക്ഷമാണ്. ശക്തമായ വേലിയേറ്റ ഭീഷണിയുള്ള മണ്‍റോത്തുരുത്തിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. ഏലാ, ചിറ, തോട് എന്നിവയും നിറഞ്ഞുകവിഞ്ഞു.