സുൽത്താൻ ബത്തേരി: കോവിഡ് പ്രതിസന്ധിയിൽ പഠന പ്രവർത്തനങ്ങൾ മാത്രമല്ല ആഘോഷ വേളകളും ഓൺലൈനിലൊരുക്കി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ. രണ്ടാം ലോക് ഡൗൺ കാലത്തെ ചെറിയ പെരുന്നാൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഓൺലൈനിൽ ഒന്നു ചേർന്ന് ആഘോഷിച്ചു. ഐഡിയൽ ട്രസ്റ്റ് ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.,ഇഖ്റ ഹോസ്പിറ്റൽ എം.ഡി. ഡോ: പി.സി. അൻവർ മുഖ്യാഥിതിയായി. മാനേജർ സി.കെ സമീർ ഈദ് സന്ദേശം നൽകി. സ്കൂൾ പ്രിൻസിപ്പൽ ദീപ ദെച്ചമ്മ അധ്യക്ഷയായി.
പ്രശ്സ്ത പാട്ടുകാരികൾ സിദ്റത്തുൽ മുൻതഹയും നഷ് വ ഹുസൈനും അവതരിപ്പിച്ച ഗാനവിരുന്ന് ആഘോഷത്തിന് നിറം പകർന്നു.
ജീവിക ഉത്തപ്പ , ശ്രേയ ജോബി തുടങ്ങിയ വിദ്യാർത്ഥികൾ അവതാരകരായിരുന്നു. സ്കൂളിലെ നിരവധി കുട്ടികൾ കലാപരിപാടികളുമായി അവരവരുടെ വീടകങ്ങളിൽ ഇരുന്ന് പരിപാടിയെ സജീവമാക്കി. ദോഹ, സൗദി, യു എ ഇ, തുടങ്ങി വ്യത്യസ്ത രാജ്യങ്ങളിൽ ഇരുന്ന് പലരും പരിപാടിയിൽ പങ്കാളിയായി.
ഫാത്വിമ നൈറ സ്വാഗതവും ഹിബ തസ്ലീം നന്ദിയും പറഞ്ഞു.
