. എറിസ് ചെക് പോയിന്റ് വഴി ഫലസ്തീന് പ്രദേശമായ ഗസ്സ മുനമ്ബിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിന് ഇസ്രായേല്‍ വിലക്ക് ഏര്‍പ്പെടുത്തി.
ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ക്രോസിങ് പോയിന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സിവിലിയന്മാര്ക്ക് ഫലസ്തീന് പ്രദേശത്തേക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന ഏക ചെക് പോയിന്റാണ് എറിസ്.
മസ്ജിദുല്‍ അഖ്സയിലും ജറൂസലമിലും നടത്തുന്ന പൊലീസ് അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രായേല്‍ ഗസ്സയിലും വ്യോമാക്രമണം ആരംഭിച്ചത്. വ്യോമാക്രമണങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 12 കുട്ടികളുള്‍പെടെ 35 ആയി. 220 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
.
ജറൂസലമില്‍ ദിവസങ്ങളായി ഇസ്രായേല്‍ പൊലീസ് തുടരുന്ന ഭീകരതയില്‍ ഇതുവരെ 700ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മസ്ജിദുല്‍ അഖ്സയോടു ചേര്‍ന്നുള്ള ശൈഖ് ജര്‍റാഹ് പ്രദേശത്ത് ജൂത കുടിയേറ്റ വീടുകളും പാര്‍ക്കുകളും നിര്‍മിക്കുകയെന്ന പദ്ധതിയുടെ ഭാഗമായി താമസക്കാരായ ഫലസ്തീനികളെ കുടിയിറക്കുന്നതില്‍ പ്രതിഷേധിച്ചാണ് പള്ളിയില്‍ താമസക്കാരും അവരെ അനുകൂലിക്കുന്നവരും ഒരുമിച്ചുകൂടിയത്. പള്ളിക്കു നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.