കൊച്ചി: കോവിഡ് : സ്വകാര്യ ആശുപത്രികളുടെ ചികിത്സഫീസ് നിശ്ചയിച്ചെന്നു സർക്കാർ ഹൈക്കോടതിയിൽ ചികിത്സ നിരക്ക് നിശ്ചയിച്ചു എന്ന് സർക്കാർ കോടതിയെ അറിയിച്ചത്.ജനറൽ വാർഡിൽ പരമാവധി 2645 രൂപയും എന്‍എബിഎച് അക്രഡിറ്റേഷന് ഉളള ആശുപത്രിയില്‍ പരമാവധി 2910 രൂപ വരെ ഈടാക്കാം.എംആര്‍പി റേറ്റില്‍ ജനറല്‍ വാര്‍ഡില്‍ ദിവസം രണ്ടു പിപി ഇ കിറ്റും ഐസിയുവില്‍ അഞ്ച് പിപിഇ കിറ്റും വരെ ഉപയോഗിക്കാം.അതേ സമയം റെംഡെസിവിര്‍ പോലുളള മരുന്നുകള്‍ക്ക് എംആര്‍പി റേറ്റ് മാത്രം ഈടാക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് .അമിത നിരക്ക് ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.ഉത്തരവ് ലംഘിക്കുന്നസ്ഥാപനങ്ങളില് നിന്നും പത്തിരട്ടി പിഴ ഈടാക്കും.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഇ മെയില്‍ വഴിയോ നേരിട്ടോ പരാതി സര്പ്പിക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു.കൊവിഡ് കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയായിരിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.അതേ സമയം സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് അപ്രായോഗികമാണെന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചു. എന്നാല്‍ അസാധാരണായ സാഹചര്യമണ് നിലവിലെന്ന് കോടതി നിരീക്ഷിച്ചു.സാചര്യം മുതലെടുത്ത് ചില ആശുപത്രികള്‍ രോഗികളെ കൊള്ളയടിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
