Asian Metro News

സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് വ്യപനം രൂക്ഷം ; നിരത്തുകളിലിറങ്ങി കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ളവർ സ്റ്റേഷനില്‍ വരേണ്ടന്ന് ഡി ജി പി

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് വ്യപനം രൂക്ഷം ; നിരത്തുകളിലിറങ്ങി കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ളവർ സ്റ്റേഷനില്‍ വരേണ്ടന്ന് ഡി ജി പി

സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് വ്യപനം രൂക്ഷം ; നിരത്തുകളിലിറങ്ങി കൊവിഡ് പ്രതിരോധ ഡ്യൂട്ടിയിലുള്ളവർ  സ്റ്റേഷനില്‍ വരേണ്ടന്ന് ഡി ജി പി
May 10
12:43 2021

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാര്‍ക്കിടയില്‍ കൂട്ടത്തോടെ കൊവിഡ് പടരുന്നു. നിലവില്‍ 1280 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുളളത്. രണ്ട് വാക്‌സിനെടുത്തവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് രോഗബാധ കണ്ടെത്തിയത്രോ​ഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പൊലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിച്ചു. രോഗവ്യാപനം ഉണ്ടായതിനാല്‍ പല ഡ്യൂട്ടിയിലും മാറ്റം വരുത്തിയിട്ടുമുണ്ട്. നിരത്തുകളിലിറങ്ങി കൊവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരേണ്ടന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ പ്രവര്‍ത്തി ദിവസമായതിനാല്‍ നിരത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് ഡി ജി പി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗവ്യാപനം തടയുന്നതിനായി നിയത്രണങ്ങൾ കടുപ്പിക്കുകയാണ് പോലീസ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment