ഏരൂർ : ഏരൂർ വില്ലേജിൽ പുഞ്ചിരിമുക്ക് എന്ന സ്ഥലത്ത് കാഞ്ഞിവയലിൽ വിളയിൽ വീട്ടിൽ, സിറാജുദ്ദീൻ ഭാര്യ ഷീജയുടെ ഉടമസ്ഥതയിൽ ഒഴിഞ്ഞ് കിടന്നിരുന്ന ഡയറി ഫാമിൽ വയോഗ്യാസ് പ്ലാന്റിന്റെ വേസ്റ്റ് കുഴിയിലും മറ്റുമായി പ്ലാസ്റ്റിക് വീപ്പയിൽ 650 ലിറ്ററോളം കോട കലക്കി ഇട്ടിരിക്കുന്നതായി രഹസ്വ വിവരം കിട്ടിയതിനെ തുടർന്ന് പോലീസ് പരിശോധിച്ചതിൽ പ്ലാസ്റ്റിക്ക് വീപ്പ വാടകക്ക് എടുത്തതാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് പ്രതികളായ (1) ഏരൂർ വിളയിൽ വീട്ടിൽ, കണ്ണൻ മകൻ 30 വയസുള്ള ഹരീഷ് (2) ഏരൂർ വിനോദ് ഭവനിൽ വിജയൻ മകൻ 35 വയസുള്ള കുഞ്ചു എന്ന് വിളിക്കുന്ന വിനോദിനേയും ഏരൂർ പോലീസ് പിടികൂടി. പ്രതികൾ ലോക് ഡൗൺ കാലത്ത് വ്യാജവാറ്റ് കച്ചവടത്തിനായി തയ്യാറാക്കിയതായിരുന്നു കോട. പ്രതികൾ നിരന്തരമായി വ്യാജ ചാരായ കച്ചവടം നടത്തിവരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.
