Asian Metro News

പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്

 Breaking News
  • റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഉമ്മന്നൂർ : നെല്ലിക്കുന്നം, ചെപ്ര റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടന്ന് പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണം എന്ന പ്രദേശവാസികളുടെ ആവിശ്യമനുസരിച്ച് യൂത്ത് കോൺഗ്രസ്സ് ഉമ്മന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. വളരെയധികം വാഹന തിരക്കേറിയ ഈ റോഡിന്റെ അവസ്ഥ കഴിഞ്ഞ 16 വർഷക്കാലമായി...
  • ഫാമിലി കൗൺസിലർ ഒഴിവ് തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: മഹിളാ മന്ദിരത്തിൽ ഒരു മൾട്ടി ലിംഗിസ്റ്റിക് ഫാമിലി കൗൺസിലറുടെ ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.മലയാളം, ഹിന്ദി, ഇംഗ്ളീഷ് ഭാഷകൾ എഴുതാനും സംസാരിക്കാനും കഴിയുന്ന എം.എസ്.ഡബ്ളിയു, എം.എ സോഷ്യോളജി, എം.എ സൈക്കോളജി എന്നിവയിലേതെങ്കിലും യോഗ്യതയുള്ള...
  • തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ ഒഴിവ് പാലക്കാട്‌: കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എന്‍ജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിടെക്. അഗ്രി/ സിവില്‍ എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിടെക് അഗ്രി. യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം....
  • അപേക്ഷ ക്ഷണിച്ചു കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 23 വരെ അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടോ തപാലിലോ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in....
  • തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷൻ ഫിലിംമേക്കിഗിൽ 12 മാസത്തെ കോഴ്‌സിന് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 9188665545, 0471 2325154....

പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്

പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്
May 10
12:23 2021

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗികളുടെ എന്നതിൽ നേരിയ കുറവ്എന്നാൽ കഴിഞ്ഞ 24 മണിക്കൂറുകൾക്കിടയിൽ 3,66,161 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,26,62,575 ആയി ഉയര്‍ന്നു.നിലവില്‍ 37,45,237 പേരാണ് ചികിത്സയിലുള്ളത്.ഇന്നലെ മാത്രം 3,754 പേര്‍ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 2,46,116 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,53,818 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. രാജ്യത്തു വാക്സിനേഷൻ പുരോഗമിക്കുന്നു പതിനേഴുകോടിയിൽ അധികം ആളുകൾ വാക്സിൻ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.18-44 പ്രായപരിധിയിലുള്ള 2,43,958 പേര്‍ ഞായറാഴ്ച ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ മെട്രോ സര്‍വീസുകള്‍ നിര്‍ത്തലാക്കി. വിവാഹങ്ങളില്‍ 20 ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് 17 വരെനീട്ടി. മെയ് 10 മുതല്‍ തമിഴ്‌നാട് 14 ദിവസത്തെ സമ്ബൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കര്‍ണാടകയിലും രാജസ്ഥാനിലും ഇന്ന് മുതല്‍ 24 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment