കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൈലം എം.ജി.എം സ്കൂളിൽ നൂറ് കിടക്കകളുള്ള കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജീകരിച്ചു. നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാൽ അവിടെയെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 2500 മാസ്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥിന് ബാലഗോപാൽ കൈമാറി. തുടർന്ന് വേണ്ടുന്ന എല്ലാ സഹായങ്ങളും ഉറപ്പ് നൽകിയിട്ടുണ്ട്.
