കൊട്ടാരക്കര : കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നെടുങ്കുന്നം വില്ലേജിൽ കറുകച്ചൽ എന്ന സ്ഥലത്ത് സ്മൃതി ഭവനിൽ കലേഷ് ശങ്കർ എന്നയാളിന്റെ ഭാര്യക്ക് ദുബായ് മിനിസ്ട്രി സർവ്വീസിൽ ജോലി ശരിയാക്കി നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2013 ഫെബ്രുവരി മാസത്തിൽ 5 ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ രണ്ട് തവണയായി കബളിപ്പിച്ചെടുത്ത കേസിലെ പ്രതിയായ വെട്ടിക്കവല പാലമുക്കിൽ മണ്ണിറയത്ത് വീട്ടിൽ വർഗ്ഗീസ് മകൻ 45 വയസുള്ള ഷിബു വർഗ്ഗീസിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
