രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് സഹായിക്കാൻ കഴിയുന്ന മെക്കാനിക്കൽ എൻജിനീയറിംഗ് അല്ലെങ്കിൽ പാരാമെഡിക്സ് പ്രവർത്തി പരിചയമുള്ള വളണ്ടിയർമാരായ വിമുക്തഭടന്മാർക്ക് അവസരം. യോഗ്യതയുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അവരുടെ പേര്, റാങ്ക്, നമ്പർ, അഡ്രസ്സ്, മൊബൈൽ നമ്പർ, പ്രവർത്തിപരിചയം മുതലായവ എത്രയും പെട്ടെന്ന് എഴുതി നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.