വിവാഹം, പല്‍കാച്ചല്‍ തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ അസുഖം കൂടുതല്‍ കണ്ടു വരുന്നതായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ രണ്ടു മാസ്ക് വയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോഴും മറ്റുള്ളവരുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാന്‍ ചടങ്ങു നടത്തുന്നവര്‍ ശ്രദ്ധിക്കുക. കൈ കഴുകുന്നയിടങ്ങളിലില്‍ സോപ്പ്, സാനിറ്റിസോര്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തുക.
