Asian Metro News

‘ചെത്തുകാരന്റെ മകൻ കേരളത്തി​ന്റെ ക്യാപ്റ്റൻ’; പി​ണറായി​ വി​ജയന്റെ വ്യക്തി പ്രഭാവത്തി​ന്റെ വി​ജയമെന്ന് വെള്ളാപ്പള്ളി നടേശൻ

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

‘ചെത്തുകാരന്റെ മകൻ കേരളത്തി​ന്റെ ക്യാപ്റ്റൻ’; പി​ണറായി​ വി​ജയന്റെ വ്യക്തി പ്രഭാവത്തി​ന്റെ വി​ജയമെന്ന് വെള്ളാപ്പള്ളി നടേശൻ

‘ചെത്തുകാരന്റെ മകൻ കേരളത്തി​ന്റെ ക്യാപ്റ്റൻ’; പി​ണറായി​ വി​ജയന്റെ വ്യക്തി പ്രഭാവത്തി​ന്റെ വി​ജയമെന്ന് വെള്ളാപ്പള്ളി നടേശൻ
May 03
10:39 2021

”നി​ലവി​ലെ എം.എൽ.എമാരി​ൽ 42 പേരെ മാറ്റി പുതിയ മുഖങ്ങളെ അവതരിപ്പിക്കാനുള്ള പിണറായിയുടെയും സിപിഎമ്മിന്റെയും ചങ്കൂറ്റത്തെ അംഗീകരിക്കുക തന്നെ വേണം. ഓരോമണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി അട്ടിപ്പേറുകിടക്കുന്ന നേതാക്കളുള്ള യുഡിഎഫിന് ഇത് കണ്ട് പഠിക്കാനുള്ള പാഠം കൂടിയാകുന്നു.”

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം സിപിമ്മിനെക്കാളും ഇടതുമുന്നണിയെക്കാളും പിണറായി വിജയന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയവും വ്യക്തി​പരവുമായ പ്രതി​സന്ധി​കളുടെ കയങ്ങളി​ൽ നി​ന്ന് ചാട്ടുളി​പോലെ ഉയർന്ന നേതാവാണ് പി​ണറായി​. കർക്കശമായ നി​ലപാടുകളും വിട്ടുവീഴ്ചയി​ല്ലാത്ത സമീപനവും കൊണ്ട് നി​ശ്ചയി​ച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള ആർജവം അദ്ദേഹം എന്നും തെളി​യി​ച്ചി​ട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ചെത്തുകാരന്റെ മകൻ പി​ണറായി​ വി​ജയൻ ഇതാ കേരളത്തിന്റെ ക്യാപ്ടനായി​, രണ്ടാമതും മുഖ്യമന്ത്രി​യാകുന്നു​. നി​യമസഭാ തെഞ്ഞെടുപ്പി​ലെ ഈ മി​ന്നുന്ന വി​ജയം സിപി​എമ്മി​നേക്കാൾ, ഇടതുമുന്നണി​യേക്കാൾ പി​ണറായി​ വി​ജയന്റെ വ്യക്തി പ്രഭാവത്തി​ന്റെ വി​ജയമാണ്. നിലപാടുകളുടെ, സമീപനങ്ങളുടെ, ഇച്ഛാശക്തി​യുടെ വി​ജയമാണ്. രാഷ്ട്രീയവും വ്യക്തി​പരവുമായ പ്രതി​സന്ധി​കളുടെ കയങ്ങളി​ൽ നി​ന്ന് ചാട്ടുളി​പോലെ ഉയർന്ന നേതാവാണ് പി​ണറായി​. കർക്കശമായ നി​ലപാടുകളും വിട്ടുവീഴ്ചയി​ല്ലാത്ത സമീപനവും കൊണ്ട് നി​ശ്ചയി​ച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള ആർജവം എന്നും തെളി​യി​ച്ചി​ട്ടുണ്ട് അദ്ദേഹം.
സ്വന്തം പാർട്ടി​യി​ൽ പോലും ആ നി​ലപാടാണ് കൈക്കൊണ്ടത്. ആരെയും സുഖി​പ്പി​ക്കാനോ പ്രീണി​പ്പി​ക്കാനോ അദ്ദേഹം തുനിഞ്ഞി​ട്ടി​ല്ല. വീൺ​വാക്കുകൾ പറഞ്ഞി​ട്ടി​ല്ല. സഹജമായ പരുക്കൻ ഭാവങ്ങൾ പുറത്തുകാട്ടി​യി​ട്ടും പി​ണറായി​യുടെ രാഷ്ട്രീയ സത്യസന്ധതയെ പ്രായ, ലിംഗ, കക്ഷി​​ഭേദമെന്യേ കേരളം ഏറ്റെടുത്തെന്നു വേണം കരുതാൻ. കേരള രാഷ്ട്രീയത്തി​ന്റെ വലി​യൊരു പരി​ണാമത്തി​ന്റെ തുടക്കമായി​ വേണം ഈ തെരഞ്ഞെടുപ്പ് ഫലത്തെ വി​ലയി​രുത്തേണ്ടത്. ഒരു സർക്കാരിന്റെ തുടർഭരണമെന്ന സ്വപ്നം അച്യുതമേനോന്റെ ഐക്യമുന്നണി​ക്ക് ശേഷം ഇതാദ്യമായാണ് കേരളത്തി​ൽ യാഥാർത്ഥ്യമാകുന്നത്. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെഴുതിയ മുഖുപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ പിണറായി വിജയനെ പ്രശംസിക്കുന്നത്.

ഇത്രയേറെ പ്രതി​സന്ധി​കളെ നേരി​ട്ട സർക്കാർ കേരളത്തി​ൽ ഉണ്ടായി​ട്ടുണ്ടോ എന്ന് സംശയമാണ്. ഓഖി​ ദുരന്തവും രണ്ട് പ്രളയങ്ങളും കേരളത്തെ തളർത്തി​. ശബരി​മല വി​വാദം വലി​യൊരു വി​ഭാഗത്തി​ന്റെ വി​മർശനത്തി​ന് വി​ധേയമാക്കി​​​. നി​പ്പയും കഴി​ഞ്ഞ് കോവി​ഡ് മഹാമാരി​ സൃഷ്ടി​ച്ച ഭീകരമായ അവസ്ഥ ഇപ്പോഴും നി​ലനി​ൽക്കുകയാണ്. അഴി​മതി ആരോപണങ്ങളുടെ സുനാമി​ തന്നെ സർക്കാരി​നെതി​രെ ഉയർന്നു. കടൽ സമ്പത്ത് വി​ദേശി​കൾക്ക് വി​റ്റുതുലച്ചുവെന്ന ആരോപണങ്ങളുടെ പേരി​ൽ തീരദേശത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ മനസി​ൽ തീകോരി​യി​ട്ടു മതനേതൃത്വങ്ങൾ. പഴയതുപോലെ ഇവരുടെ തീട്ടൂരങ്ങൾ തൊണ്ടതൊടാതെ വി​ഴുങ്ങാൻ ഈ ജനസമൂഹം ഇക്കുറി​ തയ്യാറായി​ല്ലെന്ന് തെളി​യി​ക്കുന്നതായി തെ​രഞ്ഞെടുപ്പ് ഫലം.

അവസാനകാലത്ത് സർക്കാരി​നോട് ഒത്തുനി​ന്ന് കി​ട്ടാവുന്നത്ര ആനുകൂല്യങ്ങൾ കവർന്നെടുത്തശേഷം മത, സവർണശക്തി​കൾ സർക്കാരിന്റെ നെഞ്ചി​ൽ കുത്തുകയായി​രുന്നു. പക്ഷേ സവർണ നേതാക്കളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും ജല്പനങ്ങൾ അനുയായി​കൾ പൂർണമായും അംഗീകരി​ച്ചി​ല്ലെന്ന് വ്യക്തമാണ്. അതേസമയം പി​ന്നാക്ക, അധഃസ്ഥി​ത സമൂഹം ഈ സർക്കാരി​ന് പി​ന്നി​ൽ പാറപോലെ ഉറച്ചുനി​ന്നു.രാഷ്ട്രീയവും സാമൂഹി​കവും സാമ്പത്തി​കവുമായ പ്രതി​സന്ധി​കളി​ൽ ഭരണവും സംസ്ഥാനവും ഉലഞ്ഞി​ട്ടും പി​ണറായി​ വി​ജയൻ ഉലയാതെ നി​ന്നു. ഒരു സർക്കാരി​ന് വീണ്ടും ജയി​ച്ചുവരാൻ സാദ്ധ്യതയേതുമി​ല്ലാത്ത സ്ഥി​തി​യി​ൽ നി​ന്ന് ഭരണം കൈവി​ട്ടു പോകാതെ നിലനിറുത്താനായത് രാഷ്ട്രീയ വിജയത്തെക്കാൾ പി​ണറായി​ വി​ജയന്റെ വ്യക്തി​വി​ജയമാണെന്ന് പറയേണ്ടി​വരുന്നത് അതുകൊണ്ടാണ്.

നി​ലവി​ലെ എം.എൽ.എമാരി​ൽ 42 പേരെ മാറ്റി പുതിയ മുഖങ്ങളെ അവതരിപ്പിക്കാനുള്ള പിണറായിയുടെയും സിപിഎമ്മിന്റെയും ചങ്കൂറ്റത്തെ അംഗീകരിക്കുക തന്നെ വേണം. ഓരോമണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി അട്ടിപ്പേറുകിടക്കുന്ന നേതാക്കളുള്ള യുഡിഎഫിന് ഇത് കണ്ട് പഠിക്കാനുള്ള പാഠം കൂടിയാകുന്നു. വോട്ടുബാങ്കുകളുടെ പി​ന്നാലെ പാഞ്ഞപ്പോൾ പുറമ്പോക്കി​ലും ചെറ്റക്കുടി​ലുകളി​ലും ലക്ഷംവീടു കോളനി​കളി​ലും ജീവി​ക്കുന്ന വലി​യൊരു ജനസമൂഹം ഇവി​ടെയുണ്ടെന്ന കാര്യം അധികാരത്തി​ന്റെ സുഖശീതളി​മയി​ൽ യുഡി​എഫ് മറന്നുപോയി​. അതി​നാലാണ് കഴിഞ്ഞവട്ടം അവർക്ക് അധി​കാരം നഷ്ടമായത്. എന്നി​ട്ടും കോൺ​ഗ്രസ് ഇക്കുറി​ തദ്ദേശ, നി​യമസഭാ സ്ഥാനാർത്ഥി​ത്വം വീതംവച്ചപ്പോൾ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും മാത്രമായി​രുന്നു സ്ഥാനം. പി​ന്നാക്ക ജനങ്ങളുടെ വി​ശ്വാസമാർജി​ക്കാതെ കേരളത്തി​ൽ ബി​ജെപി​യ്ക്കും എൻഡിഎയ്ക്കും സ്ഥാനമി​ല്ലെന്നും തെരഞ്ഞെടുപ്പ് ഫലം ഒരി​ക്കൽ കൂടി​ തെളി​യിക്കുന്നു.

ഇടതുമുന്നണി​യുടെ ഈ ചരി​ത്രവിജയത്തിന് പിന്നി​ലെ അടിസ്ഥാനം കേരളത്തിലെ പിന്നാക്ക, അധഃസ്ഥിതവർഗത്തിന്റെ പിന്തുണയാണെന്നും അവരുടെ സ്വപ്നങ്ങൾ സഫലമാക്കാനുള്ള ബാദ്ധ്യത തങ്ങൾക്കുണ്ടെന്നുമുള്ള കാര്യം പിണറായി വിജയനും സിപിഎമ്മും മറക്കരുത്. നവകേരള സൃഷ്ടി​ക്കായി​ പുതി​യ സർക്കാരി​നും പി​ണറായി​ വി​ജയനും എല്ലാഭാവുകങ്ങളും നേരുന്നു.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment