Asian Metro News

ഇടത് തരംഗത്തിൽ തിരിച്ചടി നേരിട്ട് മുസ്ലിം ലീഗ്; 27 സീറ്റുകളിൽ ജയം 15 ഇടത്ത് മാത്രം; 12 മണ്ഡലങ്ങളിൽ തോൽവി

 Breaking News
  • കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍...
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...

ഇടത് തരംഗത്തിൽ തിരിച്ചടി നേരിട്ട് മുസ്ലിം ലീഗ്; 27 സീറ്റുകളിൽ ജയം 15 ഇടത്ത് മാത്രം; 12 മണ്ഡലങ്ങളിൽ തോൽവി

ഇടത് തരംഗത്തിൽ തിരിച്ചടി നേരിട്ട് മുസ്ലിം ലീഗ്; 27 സീറ്റുകളിൽ ജയം 15 ഇടത്ത് മാത്രം; 12 മണ്ഡലങ്ങളിൽ തോൽവി
May 03
05:23 2021

സിറ്റിംഗ് സീറ്റുകൾ ആയ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ നഷ്ടമായി. പുതുതായി ലഭിച്ച ഒരു സീറ്റിൽ പോലും ജയിക്കാനും ആയില്ല.

മലപ്പുറം:  മുസ്ലിം ലീഗിന് തെരഞ്ഞെടുപ്പ് ഫലം നൽകിയത് സമാനതകൾ ഇല്ലാത്ത തിരിച്ചടി. കഴിഞ്ഞ തവണ 24 ൽ 18 സീറ്റ് നേടിയ ലീഗിന് ഇത്തവണ ജനം നൽകിയത് 27 ൽ 15 മാത്രം.
യുഡിഎഫിൻ്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് ആഞ്ഞടിച്ച ഇടത് കൊടുങ്കാറ്റിൽ ലീഗിനും അടി പതറി. ജയിച്ച 15 സീറ്റുകളിൽ 11 ഉം മലപ്പുറത്ത് നിന്ന്. താനൂർ തിരിച്ച് പിടിക്കാൻ കഴിഞ്ഞില്ല എന്നത് അവിടെയും നിരാശ നൽകി.

സിറ്റിംഗ് സീറ്റുകൾ ആയ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ നഷ്ടമായി. പുതുതായി ലഭിച്ച ഒരു സീറ്റിൽ പോലും ജയിക്കാനും ആയില്ല. അവ അടക്കം 12  സീറ്റുകളിൽ തോൽവി അറിഞ്ഞു. കൂത്തുപറമ്പ്, പേരാമ്പ്ര, തിരുവമ്പാടി, കുന്നമംഗലം, കോങ്ങാട്, ഗുരുവായൂർ, പുനലൂർ എന്നിവിടങ്ങളിൽ ലീഗ് തോറ്റു. പലയിടത്തും ലീഗ് കണക്ക് കൂട്ടിയതിലും വലിയ തോൽവി ആണ് സംഭവിച്ചത്. ” യുഡിഎഫിന് തിരിച്ചടി ഉണ്ടാകുമ്പോൾ അത് ലീഗിനെയും ബാധിക്കും എന്ന് ഉറപ്പാണ്. ഇപ്പോൾ കൂടുതൽ പറയുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് നോക്കട്ടെ എന്നിട്ട് വിലയിരുത്താം “-  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിജയ ശതമാനം 75 ൽ നിന്നും 55.55 ലേക്ക് കുറഞ്ഞു. കൂടുതൽ സീറ്റുകളിൽ മത്സരിക്കുമ്പോൾ കൂടുതൽ തോൽവി ഉണ്ടാകും എന്നായിരുന്നു കെ പി എ  മജീദിൻ്റെ പ്രതികരണം.
പക്ഷേ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വം  ഇടത് തരംഗത്തിലും  യുഡിഎഫ് മുന്നണിയുടെ കൂട്ടുത്തരവാദിത്വത്തിലും വച്ച് കൈ കഴുകാൻ ലീഗ് നേതൃത്വത്തിന് കഴിയില്ല. പി കെ കുഞ്ഞാലിക്കുട്ടി യുടെ എംപി സ്ഥാനം രാജി വെച്ചുള്ള തിരിച്ച് വരവും സ്ഥാനാർഥി നിർണയത്തിലെ അപാകതകളും എല്ലാം വരും ദിവസങ്ങളിൽ ലീഗിനുള്ളിൽ കലാപ കൊടി ഉയർത്തും എന്ന് തീർച്ചയാണ്.

ലീഗ് മത്സരിച്ച മലപ്പുറത്തെ 12 മണ്ഡലങ്ങളിലെ ഫലം ഇങ്ങനെ

കൊണ്ടോട്ടി

ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്)- 80,597
ഭൂരിപക്ഷം: 17,713,
സുലൈമാന്‍ ഹാജി (എല്‍ഡിഎഫ് )-62,884
ഷീബ ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ)-10,723

ഏറനാട്

പി.കെ. ബഷീര്‍ (യു.ഡി.എഫ്)-78,076- ഭൂരിപക്ഷം: 22,546.
കെ.ടി. അബ്ദുറഹ്‌മാൻ (എല്‍.ഡി.എഫ്.)-55,530
അഡ്വ. സി. ദിനേശ് (എന്‍.ഡി.എ)- 6,683

മഞ്ചേരി

അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ്)-78,836 ഭൂരിപക്ഷം- 14,573
നാസര്‍ ഡിബോണ (എല്‍.ഡി.എഫ്)-64,263 പി.ആര്‍ രശ്മി നാഥ് (എന്‍.ഡി.എ)-11,350

പെരിന്തല്‍മണ്ണ

നജീബ് കാന്തപുരം (യു.ഡി.എഫ്)- 76,530, ഭൂരിപക്ഷം- 38
മുഹമ്മദ് മുസ്തഫ. കെ.പി (എല്‍.ഡി.എഫ്)-76492
സുചിത്ര (എന്‍.ഡി.എ)-8021

മങ്കട

മഞ്ഞളാംകുഴി അലി (യു.ഡി.എഫ്)-83,231 ഭൂരിപക്ഷം-6,246
അഡ്വ. ടി.കെ. റഷീദലി (എല്‍.ഡി.എഫ്)-76,985
സജേഷ് എളയില്‍ (എന്‍.ഡി.എ)-6,641

മലപ്പുറം

പി. ഉബൈദുള്ള (യു.ഡി.എഫ്)-93,166, ഭൂരിപക്ഷം:35,208
പാലോളി അബ്ദുറഹ്‌മാന്‍ (എല്‍.ഡി.എഫ്)-57,958
അരീക്കാട് സേതുമാധവന്‍ (എന്‍.ഡി.എ)- 5,883

വേങ്ങര

പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്)-70,193, ഭൂരിപക്ഷം: 30,522
പി. ജിജി (എല്‍.ഡി.എഫ് ) -39,671
പ്രേമന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-5,938

വള്ളിക്കുന്ന്

അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (യു.ഡി.എഫ്)- 71,823, ഭൂരിപക്ഷം: 14,116
പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (എല്‍.ഡി.എഫ്)- 57, 707
പീതാംബരന്‍ പാലാട്ട് ( എന്‍.ഡി.എ)- 19, 853

തിരൂരങ്ങാടി 

കെ.പി.എ മജീദ് (യു.ഡി.എഫ്)-73,499, ഭൂരിപക്ഷം: 9,578
നിയാസ് പുളിക്കലകത്ത് (എല്‍.ഡി.എഫ്)-63,921
കള്ളിയത്ത് സത്താര്‍ ഹാജി (എന്‍.ഡി.എ)-8,314

താനൂര്‍

വി. അബ്ദുറഹിമാന്‍ (എല്‍.ഡി.എഫ്)-70,704, ഭൂരിപക്ഷം-985
പി.കെ. ഫിറോസ് (യു.ഡി.എഫ്)-69,719
കെ. നാരായണന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-10,590

തിരൂര്‍

കുറുക്കോളി മൊയ്തീന്‍ (യു.ഡി.എഫ്)-82,314, ഭൂരിപക്ഷം- 7,214
അഡ്വ. ഗഫൂര്‍ പി. ലില്ലീസ് (എല്‍.ഡി.എഫ്)- 75,100
ഡോ. അബ്ദുള്‍ സലാം. എം (എന്‍.ഡി.എ)-9,097

കോട്ടക്കൽ

പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (യു.ഡി.എഫ്)-81,700, ഭൂരിപക്ഷം: 16,588
എന്‍.എ മുഹമ്മദ്കുട്ടി (എല്‍.ഡി.എഫ്)-65,112
പി.പി ഗണേഷന്‍ (എന്‍.ഡി.എ)- 10,796

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment