Asian Metro News

പുതിയ സര്‍ക്കാരിന്‍്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ! തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍്റെ നിര്‍ദേശം.

 Breaking News
  • സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158,...
  • പ്രതീക്ഷയര്‍പ്പിച്ച്‌ ലോകം; പ്രായമായവരില്‍ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകര്‍ വാഷിംഗ്ടണ്‍: പ്രായമായവരില്‍ ഫൈസര്‍ വാക്സിന്‍ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ഗവേഷകര്‍. ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസര്‍ വാക്സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.കോവിഡ് മരണനിരക്ക് ഗണ്യമായി...
  • അഞ്ചു തവണ തുടർച്ചയായി നിയമസഭയിൽ എത്തിയ കോവൂർ കുഞ്ഞുമോന് മന്ത്രി സ്ഥാനം വേണമെന്ന് ഭരണിക്കാവ് ആർ എസ് പി (ലെനിനിസ്റ്റ് )അംഗം കോവൂർ കുഞ്ഞുമോന് അഞ്ചു തവണയായി തുടർച്ചയായി നിയമസഭയിൽ എത്തുന്നത് അത് പരിഗണിച്ചു ഇടതു ഘടക കക്ഷി അല്ലെങ്കിലും ഇടതു പിന്തുണയോടാണ് കോവൂർ സ്ഥിരമായി നിയമസഭയിൽ എത്തുന്നത്.. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി യുടെ...
  • സൗജന്യ ആർ ടി പി സി ആർ പരിശോധനയും ബോധവത്കരണവും നടത്തി . എഴുകോൺ ജനമൈത്രി പോലീസും കരീപ്ര ഗ്രാമപഞ്ചായത്തും കൊല്ലം ജില്ലാ ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കുഴിമതിക്കാട്ട് മഠത്തിൽ ഭാഗം പയറ്റിശ്ശേരി കോളനി,ഇടയ്ക്കിടം കോളനി എന്നിവിടങ്ങളിൽ സൗജന്യആർ ടി പി സി ആർ പരിശോധനയും ബോധവത്ക്കരണവും നടത്തി . കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
  • കുട്ടികളേ… കരുതല്‍ വേണം; വരുന്നു കൊവിഡിന്റെ മൂന്നാംതരംഗം ലോകം വിറകൊള്ളുന്ന മഹാമാരിക്കാലത്താണല്ലോ. ഒന്നര വര്‍ഷത്തിലേറെയായി നാം മാസ്‌കിട്ടും കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കരുത്തോടെ നമ്മെ ആക്രമിക്കുകയാണ്. ലോകത്തെ പലയിടത്തും കണ്ട കാഴ്ചകള്‍ നമ്മുടെ നാട്ടിലും എത്തിനില്‍ക്കുന്നു. ദയനീയ രംഗങ്ങള്‍ കണ്‍മുന്നിലും ആവര്‍ത്തിക്കുന്നു....

പുതിയ സര്‍ക്കാരിന്‍്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ! തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍്റെ നിര്‍ദേശം.

May 01
06:08 2021

മത്സരിച്ച മന്ത്രിമാരോട് കോവിഡ് പിടിക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി ! വോട്ടെണ്ണല്‍ ദിനം ധര്‍മ്മടത്തുള്ള പിണറായി തിങ്കളാഴ്ച രാവിലെ തലസ്ഥാനത്തെത്തും. സത്യപ്രതിജ്ഞ ലളിതമായ ചടങ്ങുകളോടെ രാജ്ഭവനില്‍. പുതിയ സര്‍ക്കാര്‍ യുഡിഎഫിന്‍്റേതെങ്കില്‍ സത്യപ്രതിജ്ഞ മെയ് ഏഴിനു ശേഷം മാത്രം
സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് വിജയിക്കുകയാണെങ്കില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
രാജ്ഭവനില്‍ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കില്‍ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിര്‍ദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അസാധാരണമായ ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത ആത്മവിശ്വാസത്തെയാണ് കാണിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.സാധാരണഗതിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വരുന്നത് ഫലം വന്ന് കുറച്ച്‌ ദിവസങ്ങള്‍

ക്ക് ശേഷമാകും.
2016ല്‍ മെയ് 19നായിരുന്നു തെര‍ഞ്ഞെടുപ്പ് ഫലം വന്നത്. ആറുദിവസത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടര്‍ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ആത്മവിശ്വാസം വീണ്ടും വര്‍ധിപ്പിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതെന്നാണ് വിവരം.ഫലം വന്നാല്‍ പ്രോട്ടോകോള്‍ അനുസരിച്ച്‌ നിലവിലെ മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കണം. തുടര്‍ന്ന് വിജയിച്ച മുന്നണി പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ച്‌ ചേര്‍ത്ത് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം.
മുന്നണി തെരഞ്ഞെടുക്കുന്ന നേതാവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കണം.എല്‍ഡിഎഫ് ഭരണ തുടര്‍ച്ച നേടിയാല്‍ മുകളില്‍ പറഞ്ഞ നടപടിക്രമങ്ങളെല്ലാം ഒരു ദിവസം കൊണ്ട് തിരക്ക് പിടിച്ച്‌ പൂര്‍ത്തിയാക്കണം. എല്‍ഡിഎഫ് വിജയിച്ചാല്‍ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഓണ്‍ലൈനായി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത.അതേ സമയം യുഡിഎഫ് വിജയിച്ചാല്‍ സത്യപ്രതിജ്ഞ ഏഴിനു ശേഷമേ ഉണ്ടാകു
.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment