Asian Metro News

വോട്ടെണ്ണല്‍: അതീവജാഗ്രത വേണം; മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുത്- മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

വോട്ടെണ്ണല്‍: അതീവജാഗ്രത വേണം; മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുത്- മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

വോട്ടെണ്ണല്‍: അതീവജാഗ്രത വേണം; മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുത്- മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
April 30
10:59 2021

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടന്ന് രോഗസംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്.
തീവ്രവ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വര്‍ധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ നിയന്ത്രണ നടപടികള്‍ ശക്തമാക്കിയത്. പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ വരുന്ന ആഴ്ചകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെയുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരില്‍നിന്നും രോഗം പകരുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ തിരക്കുള്ള സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക, മുഖത്തോട് ശരിയായി ചേര്‍ന്നിരിക്കുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നിവ പ്രതിരോധത്തിന് അത്യാവശ്യമാണ്.
അടച്ചിട്ട സ്ഥലങ്ങള്‍ ഏറെ ആപത്താണ്. വായുവിലുള്ള ചെറിയ കണങ്ങളില്‍ കൂടി വൈറസ് പകരുന്നതിനാല്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇടപെടുന്ന എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതാണ്.

@ മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക് ധരിക്കണം

@ മാസ്‌കില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്

@ സംസാരിക്കുമ്ബോള്‍ മാസ്‌ക് താഴ്ത്തി ഇടരുത്

@ അണുവിമുക്തമാക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്

@ അടുത്തുള്ള ആളുമായി രണ്ടു മീറ്റര്‍ അകലം പാലിക്കുക

@ ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ധരിക്കുന്നത് അഭികാമ്യം
@ കൂട്ടം കൂടി നില്‍ക്കരുത്

@ കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ അണുവിമുക്തമാക്കുക

@ പൊതു ഇടങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാല്‍ ഉടനടി കൈകള്‍ അണുവിമുക്തമാക്കണം

@ ശുചിമുറികള്‍ ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ വൃത്തിയാക്കുക

@ ശുചിമുറികളില്‍ കയറുമ്ബോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

@ ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, പേന തുടങ്ങിയവ കൈമാറരുത്

@ സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്

@ കൊവിഡ് 19 മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം

@ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തലേദിവസം അണുവിമുക്തമാക്കണം

@ കൗണ്ടിംഗ് ടേബിളുകള്‍ സാമൂഹ്യ അകലം പാലിക്കത്തക്കവിധം സജ്ജമാക്കണം

@ കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കയ്യുറ, ഡബിള്‍ മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം

@ ഹാളില്‍ പ്രവേശിക്കുമ്ബോഴും പുറത്തിറങ്ങുമ്ബോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം

@ ഹാളിനകത്തുള്ള സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം

@ പോളിംഗ് ചുമതലയ്ക്കു ശേഷം തിരികെ വീട്ടിലെത്തി വസ്ത്രം സോപ്പ് വെള്ളത്തില്‍ മുക്കി വെച്ച്‌ കുളിച്ചതിനു ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment