ഇയാളുടെ വാഹനത്തില്‍ സ്കൂളിൽ പോകാന്‍ മടി കാണിച്ച കുട്ടിയോട് മാതാപിതാക്കള്‍ കാര്യം അന്വേഷിക്കുകയായിരുന്നു.
മലപ്പുറം: വണ്ടൂരില്‍ എട്ടു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു. വാണിയമ്പലം മാട്ടക്കുളം മാനുറായില്‍ അബ്ദുല്‍ വാഹിദ് (38) ആണ് അറസ്റ്റിലായത്. കുട്ടിയെ സ്കൂളിൽ എത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് പ്രതി. കഴിഞ്ഞ കുറച്ചുകാലമായി ഇയാൾ കുട്ടിയെ ഉപദ്രവിച്ചു വരികയാണെന്നാണ് സൂചന. ഇയാളുടെ വാഹനത്തില്‍ പോകാന്‍ മടി കാണിച്ച കുട്ടിയോട് മാതാപിതാക്കള്‍ കാര്യം അന്വേഷിക്കുകയായിരുന്നു. ഒടുവില്‍ കുട്ടി വിവരം മാതാപിതാക്കളോടു പറയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറണാകുളം ചെല്ലാനം സ്വദേശി നോബിള്‍ പ്രകാശ് ആണ് അറസ്റ്റിലായത്. വലിയമല പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നരവര്‍ഷമായി നോബിള്‍ പ്രകാശ് യുവതിയെ ലൈംഗികമായ പീഡിപ്പിച്ചു വരികയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ നഗ്നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി.
ഈ ദൃശ്യങ്ങള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്ത് പണം സമ്പാദിക്കാനായിരുന്നു ശ്രമം. യുവതി ഇതിനെ എതിര്‍ത്തതോടെ ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കലാക്കി. പിന്നീട് നഗ്നചിത്രങ്ങളും വീഡിയോകളും കാണിച്ച് വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച എറണാകുളത്തുനിന്നാണ് നോബിളിനെ പിടികൂടിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
പതിനാല് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രമുഖ സോഷ്യൽമീഡിയ താരം അറസ്റ്റിൽ. സോഷ്യൽമീഡിയയിൽ താരമായ ഫൺബക്കറ്റ് ഭാർഗവ് എന്നയാളാണ് വിശാഖപട്ടണത്ത് അറസ്റ്റിലായത്. സോഷ്യൽമീഡിയയിൽ വൈറലായ ഒരു വീഡിയോയിലൂടെയാണ് ഭാർഗവ് പ്രശസ്തനായത്.
സോഷ്യൽമീഡിയയിൽ ഏറെ പ്രചരിച്ച “Oh My God” വീഡിയോ ഭാർഗവ് ആയിരുന്നു ചെയ്തത്. പിന്നീട് ഈ വാചകങ്ങൾ സ്വിഗ്ഗി, ട്വിറ്റർ, നെറ്റ്ഫ്ലിക്സ് എന്നീ പ്ലാറ്റ്ഫോമുകളും ഏറ്റെടുത്തിരുന്നു. നിരവധി ആരാധകരാണ് സോഷ്യൽമീഡിയയിൽ ഫൺബക്കറ്റ് ഭാർഗവിന് ഉള്ളത്. ടിക് ടോക്കിലൂടെയാണ് ചിപ്പട ഭാർഗവ് എന്ന ഫൺബക്കറ്റ് ഭാർഗവ് പ്രശസ്തനായത്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വെരിഫൈഡ് പേജിന്റെ ഉടമയാണ് ഭാർഗവ്.
ഏപ്രിൽ 16നാണ് പതിനാല് കാരിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുന്നത്. പെൺകുട്ടി നാല് മാസം ഗർഭിണിയായതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഭാർഗവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി സെക്ഷൻ 376( ലൈംഗികാതിക്രമം), 354 ( സ്ത്രീകൾക്ക് നേരെയുള്ള ആക്രമം) തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.