കഴിഞ്ഞ വർഷം ജൂൺ ഒന്നുമുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ആരംഭിച്ച ഡിജിറ്റൽ ക്ലാസ്സുകൾ ആണ് അധ്യയനവർഷം ഒന്ന് പൂർത്തിയാക്കുന്നത്
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അധ്യയനവർഷം നഷ്ടപ്പെടുമോ എന്ന ആശങ്ക വിദ്യാർഥികളിൽ നിഴലിക്കുന്നതിനിടെയായിരുന്നു നൂതന വിദ്യാഭ്യാസ മാർഗ്ഗമായ ഓൺലൈൻ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചിരുന്നത്. കഴിഞ്ഞ വർഷം ജൂൺ ഒന്നുമുതലാണ് കൈറ്റ് വിക്ടേഴ്സിലൂടെ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ അരംഭിച്ചത്.
ജൂലൈ മാസം ആരംഭിച്ച പ്രീ-പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ക്ലാസുകളും നവംബറില്‍ തുടങ്ങിയ പ്ലസ്വണ് ക്ലാസുകളും ഒഴികെ ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള മുഴുവന്‍ ക്ലാസുകളുമാണ് ഇന്നത്തോടെ പൂര്‍ത്തിയാകുന്നത്.
പ്ലസ് വണ്ണിലെ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി ക്ലാസുകളും പൂർത്തിയായി. അടുത്തമാസം 3 മുതല്‍ രാവിലെ പ്ലസ്വണ് ക്ലാസുകളും ഉച്ചയ്ക്ക് ശേഷം പ്രത്യേക അവധിക്കാല ക്ലാസുകളും ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ശാസ്ത്ര പരിപാടികള്‍, ലോകജാലകം പരിപാടി, ചരിത്ര ഡോക്യുമെന്ററികള്‍, കായിക പഠനം, കലാപഠനം, സൈബര്‍ സുരക്ഷ തുടങ്ങി നിരവധി പരിപാടികള്‍ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ്-ഫോണ്‍-ഇന്‍ പരിപാടികളും അടുത്ത മാസം 5 മുതല്‍ ആരംഭിക്കും. 8300 ലധികം ഡിജിറ്റല്‍ ക്ലാസുകളാണ് ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്.
സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതായി കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 1700 രൂപയായിരുന്നു കേരളത്തിൽ സ്വകാര്യ ലാബുകളിലെ ആർ ടി പി സി ആർ പരിശോധന നിരക്ക്. ഇത് 500 രൂപയാക്കി കുറച്ചെന്ന് ആയിരുന്നു ആരോഗ്യമന്ത്രി അറിയിച്ചത്. എന്നാൽ, പല സ്വകാര്യ ലാബുകളിലും ഇത് പ്രാബല്യത്തിൽ വന്നിട്ടില്ല. 1700 രൂപയാണ് മിക്ക സ്വകാര്യ ലാബുകളും ഇന്നും ഈടാക്കിയത്.
സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും സ്വകാര്യ ലാബുകൾ ആർ ടി പി സി ആർ പരിശോധന നിരക്ക് കുറച്ചിട്ടില്ല. കോട്ടയത്ത് ഡി ഡി ആർ സി ലാബിൽ ഇന്നും ആർ ടി പി സി ആർ പരിശോധനയ്ക്ക് 1700 രൂപ തന്നെയാണ് ഈടാക്കിയത്. പരിശോധന നിരക്ക് 500 രൂപാകുമെന്ന് ഇന്നലെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ് ലാബ് അധികൃതരുടെ വിശദീകരണം.
ഐ സി എം ആര് അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ആർ ടി പി സി ആര് പരിശോധന നിരക്ക് കുറച്ചത്. നേരത്തെ 1500 രൂപയായി കുറച്ചിരുന്നെങ്കിലും ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് 1700 രൂപയാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.