പനാജി : കോവിഡ് അതിവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ മുതൽ മെയ് മൂന്നുവരെയാണ് ലോക്ക്ഡൗണ്‍ എന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. പൊതു ഗതാഗതം അനുവദനീയമല്ല. ആവശ്യ സർവീസുകളെ നിയത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്,നാളെ വൈകുന്നേരം മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരികയെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി. ആഴ്ച ചന്തകളും കസിനോകളും അടയ്ക്കണം. വ്യവസായ മേഖലയെ നിയണ്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്താക്കി. കോവിഡ് വാക്സിനേഷന് സെന്ററുകള്‍ പഴയതുപോലെ തന്നെ പ്രവര്‍ത്തിക്കും.
