കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ വീട് സ്ഥിതി ചെയ്യുന്ന ഭാവാനിപൂരിലടക്കം 34 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 796 കമ്പനി കേന്ദ്രസേനയെ സുരക്ഷയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായതിന് ശേഷം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കൂടിയാണിത്.
ഏപ്രിൽ പത്തിന് നടന്ന നാലാംഘട്ട വോട്ടെടുപ്പിനിടയിൽ കൂച്ച് ബെഹാറിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ സംഘർഷങ്ങൾ ഇല്ലാതാക്കാൻ കടുത്ത സുരക്ഷാ വലയത്തിനിടയിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.