അഞ്ചൽ : ഒറ്റക്ക് താമസിക്കുകയായിരുന്ന അഞ്ചൽ അഗസ്ത്യക്കോട് അമ്പലംമുക്ക് എന്ന സ്ഥലത്ത് സ്വപ്ന ഭവനിൽ പ്രഭാകരൻ ഭാര്യ 71 വയസുള്ള കമലയിൽ നിന്ന് 20.04.2020 വൈകിട്ട് നാല് മണിയോട് കൂടി ആട്ടോയിലെത്തിയ മൂവർ സംഘം വീട്ടമ്മയുടെ മകന്റെ കൂട്ടുകാരാണെന്ന് പരിചയപ്പെടുത്തിയ ശേഷം ആയിരം രൂപ ആവശ്യമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം വീട്ടമ്മയുടെ മൊബൈൽഫോണും അപഹരിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതികളായ (1) അഞ്ചൽ പടിഞ്ഞാറ്റിൻകര അനിൽ ഭവനത്തിൽ കൊച്ചുനാരായണൻ മകൻ 36 വയസുള്ള അനിൽകുമാർ (2) വെളിനല്ലൂർ വില്ലേജിൽ ചെറുവക്കൽ മുളയറച്ചാൽ എന്ന സ്ഥലത്ത് കിഴക്കടത്ത് വീട്ടിൽ രാധാകൃഷ്ണപിള്ള മകൻ 32 വയസുള്ള ശ്രീഹരി (3) വാളകം വില്ലേജിൽ അകമൺ വയണമൂല എന്ന സ്ഥലത്ത് ആട്ടറപുത്തൻ വീട്ടിൽ നളൻ മകൻ 35 വയസുള്ള മഹേഷ് എന്നിവരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ച് നടത്തിയ അന്വേഷത്തിനൊടുവിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. ആയൂരിലെ മൊബൈല്‍ കടയിൽ വിറ്റ മൊബൈൽ ഫോണും കണ്ടെടുത്തു.
