കൊട്ടാരക്കര : ഭാര്യ മുളക് പൊടിപ്പിച്ച് കൊണ്ടുവരാൻ പറഞ്ഞത് ഇഷ്ടപ്പെടാതിരുന്ന ഭർത്താവ് താൻ വ്യായാമം ചെയ്യാൻ ഉപയോഗിച്ചിരുന്ന ബുൾവർക്കർ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും കൊട്ടാരക്കര കിഴക്കേതെരുവിൽ പാഞ്ചിയിൽ വീട്ടിൽ സജ്നയുടെ ഭർത്താവുമായ ഉമ്മൻ മകൻ 55 വയസുള്ള പി.ഒ.തോമസിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
