കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് മേയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുളളവര്‍ക്ക് കൊവിഡ് വാക്സിനേഷന് ആരംഭിക്കുകയാണ്. നിലവില്‍ 250 രൂപയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിച്ചിരുന്ന ഒരു ഡോസ് വാക്സിന് മേയ് ഒന്ന് മുതല്‍ പുതിയ വില ആയിരിക്കും നല്‍കേണ്ടി വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കമ്ബനികളില്‍ നിന്ന് 150 രൂപയ്ക്ക് കേന്ദ്രം വാക്സിന് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിന്ന് 250 രൂപയാണ് ഇതുവരെ ഈടാക്കിയിരുന്നത്. സ്വകാര്യ ആശുപത്രികള്‍ 250 രൂപയില്‍ കൂടുതല്‍ വാക്സിന് വാങ്ങരുതെന്ന കര്‍ശന നിര്‍ദേശം നിലവിലുണ്ടായിരുന്നു. കൊവിഷീല്‍ഡ്, കോവാക്സിന് എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് രാജ്യത്ത് ആദ്യം ഉപയോഗിച്ചത്. സ്വകാര്യ ആശുപത്രികളില്‍ ഇതില്‍ ഓരോ ഡോസ് വാക്സിനിലും കമ്ബനികള്‍ക്ക് 150 രൂപയും വാക്സിന് വിതരണം ചെയ്യുന്ന ആശുപത്രിക്കുളള സര്‍വീസ് ചാര്‍ജായി 100 രൂപയുമാണ് നിശ്ചയിച്ചിരുന്നത്. മരുന്നുകമ്ബനികളുടെ ഉടമകളാകട്ടെ കേന്ദ്രം ഡോസിന് 150 രൂപ നിശ്ചയിച്ചതിലും സ്വകാര്യ ആശുപത്രികളില്‍ വില 250 ആയി കുറച്ചതിനുമെതിരെ നേരത്തെ തന്നെ തങ്ങള്‍ക്കുളള പ്രതിഷേധം സര്‍ക്കാരിനെ അറിയിച്ചിരുന്നു.
