Asian Metro News

ആരവങ്ങളില്ലാതെ തൃശൂർ പൂരം; കാണികളില്ലാതെ കോവിഡ് മാനദണ്ഡപ്രകാരം പൂരം

 Breaking News
  • കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍...
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...

ആരവങ്ങളില്ലാതെ തൃശൂർ പൂരം; കാണികളില്ലാതെ കോവിഡ് മാനദണ്ഡപ്രകാരം പൂരം

ആരവങ്ങളില്ലാതെ തൃശൂർ പൂരം; കാണികളില്ലാതെ കോവിഡ് മാനദണ്ഡപ്രകാരം പൂരം
April 23
11:40 2021

മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയെങ്കിലും, ആസ്വാദകരുടെ ആരവമില്ലാത്തത് പൊലിമ കുറച്ചു.

തൃശൂര്‍: ആളും ആരവവുമില്ലാതെ പൂരപ്പറമ്പ്. കാണികളെ ഒഴിവാക്കി കോവിഡ് മാനദണ്ഡപ്രകാരം നടത്തുന്ന തൃശൂർ പൂരം ചടങ്ങുകൾ പുരോഗമിക്കുന്നു. ഘടകപൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളി. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് കാണികളെ ഒഴിവാക്കി പൂരം നടത്തുന്നത്. മഠത്തിൽ വരവ് പഞ്ചവാദ്യം കൊട്ടിക്കയറിയെങ്കിലും, ആസ്വാദകരുടെ ആരവമില്ലാത്തത് പൊലിമ കുറച്ചു. തിരുവമ്പാടി വിഭാഗത്തിന്‍റെ മഠത്തിൽ വരവ് പഞ്ചവാദ്യം കോങ്ങാട് മധുവിന്‍റെ പ്രമാണത്തിൽ ബ്രഹ്മസ്വം മഠത്തിന് മുന്നിൽ അരങ്ങേറിയത്.

ഒരാന പുറത്താണ് രാവിലെ മുതൽ ഘടകപൂരങ്ങൾ തേക്കിൻകാട് മൈതാനത്തേക്ക് ഒന്നൊന്നായി എത്തി വടക്കുനാഥനെ വണങ്ങി മടങ്ങിയത്. ചെറിയ മേളപ്പെരുക്കത്തോടെയാണ് ഘടകപൂരങ്ങളുടെ വരവ്. തെ​ക്കേ ഗോ​പു​ര വാ​തി​ലി​ലൂ​ടെ ഘ​ട​ക​പൂ​ര​ങ്ങ​ളി​ല്‍ ആ​ദ്യ​മാ​യി ക​ണി​മം​ഗ​ലം ശാ​സ്താ​വാണ്​ വ​ട​ക്കു​ന്നാ​ഥ​ന് മുന്നിലേക്കു പ്ര​വേ​ശിച്ചത്​. പ്ര​ധാ​ന പ​ങ്കാ​ളി ക്ഷേ​ത്ര​മാ​യ തി​രു​വമ്പാ​ടി​ക്കും ഘ​ട​ക​പൂ​ര​ങ്ങ​ള്‍​ക്കും ഒ​രാ​ന​യും വാ​ദ്യ​ക്കാ​രും ഉൾപ്പടെ 50 പേ​ര്‍​ക്ക്​ മാ​ത്ര​മാ​ണ് അ​നു​മ​തി.

തെ​ക്കോ​ട്ടി​റ​ക്ക​ത്തി​നൊ​ടു​വി​ല്‍ തി​രു​വമ്പാടി വിഭാഗത്തിന് കു​ട​മാ​റ്റം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാ​റ​മേ​ക്കാ​വിന്‍റെ പൂ​ര​ത്തി​ല്‍ 15 ആ​ന​ക​ളു​ണ്ടാ​കും. പാ​റ​മേ​ക്കാ​വ്​ പൂ​രം കി​ഴ​ക്കേ ഗോ​പു​രം വ​ഴി വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക്​ ക​ട​ന്നാ​ല്‍ ഇ​ല​ഞ്ഞി​ത്ത​റ മേ​ള​മാ​യി. പി​ന്നീ​ടാ​ണ്​ തെ​ക്കോ​ട്ടി​റ​ക്കം. കു​ട​മാ​റ്റം പ്ര​ദ​ര്‍ശ​ന​ത്തി​ലൊ​തു​ക്കും. രാ​ത്രി ഇ​രു​വി​ഭാ​ഗ​വും വെ​ടി​ക്കെ​ട്ടി​ന് തി​രി കൊ​ളു​ത്തും. ശ​നി​യാ​ഴ്​​ച ഉ​ച്ച​യോ​ടെ ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ഉ​പ​ചാ​രം ചൊ​ല്ലി​പ്പി​രി​യ​ലും ച​ട​ങ്ങി​ലൊ​തു​ക്കും.

കോ​വി​ഡ് ആ​ശ​ങ്ക​യി​ലും ന​ഗ​രം ഉ​ത്സ​വ പ്ര​തീ​തി​യി​ലാ​ണ്. വ​ന്‍ സു​ര​ക്ഷ​യാ​ണ് പൊ​ലീ​സ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൂ​ര​പ്പ​റമ്പിലേ​ക്ക് മാ​ത്ര​മ​ല്ല, പൂ​ര​ന​ഗ​രി​യാ​യ തൃ​ശൂ​രി​ലേ​ക്കും ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല. തൃ​ശൂ​രി​ല്‍ പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ച് ദേവസ്വങ്ങള്‍ രണ്ടു ദിവസം മുമ്പാണ് രംഗത്തെത്തിയത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു. പാറമേക്കാവ്, തിരുവമ്പാടി പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ചര്‍ച്ച നടത്തി. പൂരത്തിന്റെ നടത്തിപ്പില്‍ ഓരോ ദേവസ്വങ്ങളും നടത്തുന്ന ചടങ്ങുകള്‍, ചടങ്ങുകള്‍ക്കെത്തുന്ന ആളുകളുടെ എണ്ണം, ആനയെഴുന്നെള്ളിപ്പ്, വാദ്യക്കാര്‍, വെടിക്കെട്ട് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കലക്ടറുമായി ചര്‍ച്ച ചെയ്തു.

പൊതുജനങ്ങള്‍ക്ക് പൂരപ്പറമ്പിലേക്ക് പ്രവേശനമുണ്ടാകില്ല. ചടങ്ങുകളുമായി ബന്ധപ്പെട്ട് എത്തുന്നവര്‍, ക്ഷേത്ര ഭാരവാഹികള്‍, ആന പാപ്പാന്‍മാര്‍, വാദ്യക്കാര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പാസുകള്‍ നല്‍കിയാണ് പ്രവേശനം നല്‍കുക. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നും പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് എത്തുന്നവര്‍ കൃത്യമായി അകലം പാലിക്കണം മാസ്‌ക് കൃത്യമായി ധരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു.

തിരുവമ്പാടി ദേവസ്വത്തിന്റെ ചടങ്ങുകള്‍ ഒരു ആനപ്പുറത്ത് മാത്രമായി നടത്തുമെന്ന് ദേവസ്വം പ്രതിനിധികള്‍ അറിയിച്ചു. പാറമേക്കാവ് ദേവസ്വത്തിന്റെ ചടങ്ങുകള്‍ക്ക് 15 ആനകളെ എഴുന്നള്ളിച്ച് നടത്തും. ഇലഞ്ഞിത്തറമേളം, പ്രതീകാത്മക കുടമാറ്റം എന്നിവ നടക്കും. വെടിക്കെട്ടുകള്‍ ഇരുവിഭാഗവും നിയന്ത്രണങ്ങളോടെ നടത്തും. ഓരോ ഘടക പൂരങ്ങള്‍ക്കും ഓരോ ആനകളുണ്ടാകും.

പരമാവധി പൂരവുമായി ബന്ധപ്പെട്ട ആളുകളുടെ എണ്ണം കുറച്ച് ദേവസ്വങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. പരിശോധനകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും 2000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുക. ആറ് ഡെപ്യൂട്ടി കലക്ടര്‍മാരും പൂരം നടത്തിപ്പിന് നേതൃത്വം നല്‍കും.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment