കൊച്ചി : ഇൻസ്പയർ ഇവന്റസ് ന്റെ ആഭിമുഖ്യത്തിൽ, പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫറും ട്രെയിനറും ആയ ഡാലു കൃഷ്ണദാസ് ന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സുന്ദരിക്കുട്ടി ബ്യൂട്ടി കോണ്ടെസ്റ്റ് സീസൺ 2 ഫാഷൻ ഷോ മത്സരത്തിൽ കൊട്ടാരക്കര ചെങ്ങമനാട് സ്വദേശി യാമി അരുൺ ദേവ് ഫസ്റ്റ് റണ്ണർ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ആറിനും പത്തിനും ഇടയിൽ പ്രായം ഉള്ള കേരളത്തിലെ മൂന്നൂറോളം കുട്ടികൾ പങ്കെടുത്ത ഫാഷൻ ഷോയിലാണ് യാമി ഈ നേട്ടം കൈ വരിച്ചത്. കൊച്ചി മാരിയറ്റ് ഹോട്ടലിൽ ആരുന്നു ഫിനാലെ. സിനിമ മേഖലയിൽ ഉള്ള അനേകം വ്യക്തികൾ ഉദ്ഘാടന വേളയിൽ പങ്കെടുത്തു. ശ്രീ സലാം ബാപ്പു (ഫിലിം ഡയറക്ടർ ), നേഹ സക്സേന (ഫിലിം ആക്ട്രെസ് ), ഷലിൽ കല്ലൂർ (ഫിലിം ഡയറക്ടർ ), കെനിഷ ചന്ദ്രൻ (ഫിലിം ആക്ട്രെസ് ), സജിന സലിം (മോഡൽ ), നവീൻ കുമാർ (ഫാഷൻ ഡിസൈനർ )എന്നിവർ ആയിരുന്നു ജഡ്ജിങ് പാനൽ.
മസ്ക്കറ്റിൽ സ്ഥിര താമസമാക്കിയ അരുൺ എസ് ദേവ് ന്റെയും ഗായത്രി യുടെയും മൂത്ത മകൾ ആണ് ആറ് വയസ്സുകാരി ആയ യാമി. 2 വയസ്സുകാരൻ ആദി കുഞ്ഞനിയൻ ആണ്. മസ്കറ്റിൽ KG2 വിൽ പഠിക്കുന്ന യാമി ഇതിനോടകം ഫാഷൻ ഷോകൾ ഉൾപ്പെടെ നിരവധി മത്സരങ്ങളിൽ പങ്കെടുക്കുകയും, അനേകം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളതും ആണ്. കുറച്ചു നാളുകൾക്കു മുന്നേ രാജ രവി വർമ്മ ചിത്രങ്ങളിലെ സുന്ദരി ആയി സമൂഹ മാധ്യമങ്ങൾ വഴി നമ്മുടെ മനം കവർന്ന കൊച്ചു മിടുക്കിയാണ് ഈ കുഞ്ഞു താരം.
