പൂയപ്പള്ളി : മൈലക്കാട് സ്വദേശിനിയായ16 വയസുകാരിയായ പെൺ കുട്ടിയെ തട്ടിക്കൊണ്ട് പോയീ മുട്ടറ മരുതിമലയിലെത്തിച്ച് പീഢനത്തിന് വിധേയയാക്കിയ കേസിലെ പ്രതിയായ കൊട്ടിയം മൈലക്കാട്, നന്ദു ഭവനത്തിൽ, രവീന്ദ്രൻ പിള്ള മകൻ 22 വയസുള്ള യദുകൃഷ്ണനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പീഢനത്തിന് ശേഷം വീട്ടിലേക്ക് പോകാൻ വിസമ്മതിച്ച പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുന്നത് മരുതിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ടെലികമ്മ്യുണിക്കേഷൻ പോലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു.
