കൊച്ചി : സാനുമോഹൻ തന്നെയാണ് വൈകിയേ കൊലപ്പെടുത്തിയത്എന്ന് പോലീസ് ഉപപ്പിച്ചു പറയുമ്പോഴും ഡോരൂഹതകൾ ഒഴിയുന്നില്ല.അതുകൊണ്ട് തന്നെ കൊല നടത്തിയത് സനുവാണെന്ന് ഉറപ്പിക്കുമ്ബോഴും എന്തിന് കൊന്നു എങ്ങനെ കൊന്നു എന്ന കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. ഫ്ളാറ്റില്‍ കണ്ടെത്തിയ രക്തക്കറ ആരുടേത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു സനു മോഹന്‍ ഞെരിച്ചു കൊല്ലുകയായിരുന്നു. ഞെരിച്ചു കൊല്ലവേയാണ് രക്തക്കറ ഫ്ളാറ്റില്‍ വീണതും ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.ശരീരത്തു ബലം പ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹ പരിശോധനകളിലോ വീടിനുള്ളിലോ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നല്‍കാനാകൂ. വൈഗ മരിച്ചശേഷമാണോ പുഴയില്‍ താഴ്്ത്തിയതെന്ന കാര്യത്തിലും സംശയം ഉയരുന്നു. മുങ്ങിമരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കാക്കനാട് നടത്തിയ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ വൈഗയുടെ വയറ്റില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല. വൈഗയുടെ മൃതദേഹം കിട്ടിയ അന്നുതന്നെ സനുമോന്‍ വാളയാര്‍ വിട്ടതായി വിവരം കിട്ടിയിരുന്നു. ഇതില്‍ നിന്നു തന്നെ കൊലയാളി സനുവാണെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് സനുവിനെ കണ്ടെത്താനുള്ള ശ്രമങ്ങളായിരുന്നു. ഈ ദൗത്യവും സനുവിന്റെ ഇടപെടല്‍ കൊണ്ട് ഇല്ലാതാകുകയാണ് ഉണ്ടായത്. പരമാവധി തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമവും സനു നടത്തിയെന്നാണ് പോലീസ് വിലിയിരുത്തുന്നത്. സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഒരു സമയം പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂര്‍ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറയുന്നു.മകളെ പുഴയില്‍ ഉപേക്ഷിക്കുമ്ബോള്‍ അവള് മരിച്ചിരുന്നില്ലെന്ന വിവരം ബെംഗളൂരുവില്‍ വച്ചാണ് ഇയാള്‍ അറിയുന്നതെന്നാണു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ സംഭവം നടന്ന് 27 ദിവസമായിട്ടും എന്തുകൊണ്ടു പോലീസിനു പിടികൊടുക്കാതെ മുങ്ങി പല സ്ഥലങ്ങളിലേക്കു പോയെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ ഏറെയുണ്ട്. ഇവയുടെ ചുരുള്‍ അഴിച്ചാല്‍ മാത്രമേ കേസ് അന്വേഷണം പൂര്‍ണതയില്‍ എത്തുകയുള്ളൂ.
