കൊല്ലം.വിഷു സദ്യയുമായി അഗതി മന്ദിരങ്ങൾ തേടി കൂട്ടം ഡോഷ്യൽ മീഡിയ കൂട്ടായ്മ. വിഷു സദ്യയുടെ ഭാഗമായി ഏപ്രിൽ 18 നു കൊല്ലം ജില്ലയിലെ 9 സ്ഥാപനത്തിൽ ആണ് അന്നദാനം നടത്തിയത് . ഓച്ചിറ സായി സാം അഗതി മന്ദിരത്തിൽ കൂട്ടം കൊല്ലം ജില്ലാ രക്ഷാധികാരിയും ചാരിറ്റി ഭരണ സമിതി അംഗവുമായ റിജോമോൻ തങ്കച്ചൻ വിഷു സദ്യ യുടെ ജില്ലാ തല ഉത്ഘാടനം നിർവഹിച്ചു അന്നദാനം ആരംഭിച്ചു. ഒപ്പം തന്നെ അഞ്ചൽ അർപ്പിത അഗതി മന്ദിരത്തിലും വിഷു സദ്യ നടത്തി കൂട്ടം അംഗങ്ങൾ ആയാ റോഷൻ ചാലക്കര, അമ്പിളി സുജിത് ബാലതാരം ആയാ പാർവതി, ശ്രീക്കുട്ടി തമ്പാൻ, നിർമല ജോർജ്, സിമി തങ്കച്ചൻ, ലത ഓച്ചിറ
ഹരീഷ് , ഷാജി, ലതേഷ് കുമാർ, എന്നിവർ പങ്കെടുത്തു..ഓൺലൈൻ രംഗത്ത് നിന്നും കേരളത്തിൽ 14 ജിലകളിലായി 101 വൃദ്ധസദന അഗതി അനാഥമന്ദിരങ്ങളിൽ വിഷു സദ്യ നടത്തിയാതായി കൂട്ടം ചീഫ് അഡ്മിൻ സുരേഷ് കുമാർ അറിയിച്ചു.
