Asian Metro News

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഉന്നതതലയോഗം

 Breaking News
  • കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. തെക്ക് കിഴക്കൻ അറബിക്കടലിൽ 2021 മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ന്യൂനമർദ രൂപീകരണവുമായി ബന്ധപ്പെട്ട് കടലിൽ...
  • നഷ്ടമായതു ധീരനായ തൊഴിലാളിനേതാവിനെ .. കെ. റ്റി. യൂ. സി. (ബി ) ആർ. ബാലകൃഷ്ണപിള്ള യുടെ ദേഹവിയോഗത്തിലൂടെ നഷ്ടംആയതു ധീരനായ തൊഴിലാളിനേതാവിനെ ആണെന്ന് കെ. റ്റി. യൂ. സി. (ബി )കൊട്ടാരക്കര നിയോജകമണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉന്നതമായ വ്യക്തിത്വവും തന്റേടവും ആർജ്ജവവും വ്യത്യസ്തസ്വഭാവവും ഉള്ള നേതാവ് ആയിരുന്നു. കശുവണ്ടിതൊഴിലാളികളുടെ അവകാശങ്ങൾ നേടിഎടുക്കുന്നതിൽ മുന്നിൽ നിന്നു...
  • കോവിഡ് രോഗികളില്‍ മരണനിരക്ക് കുറയ്ക്കാന്‍ അസ്ട്രസെനക വാക്‌സിന്‍ ഫലപ്രദം ലണ്ടന്‍: അസ്ട്രസെനകയും ഓക്‌സ്‌ഫോഡും സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്‌സിന്റെ ഒരു ഡോസിന് കോവിഡ് മൂലമുള്ള മരണസാധ്യത 80 ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനഫലം. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അസ്ട്രസെനകയുടെ വാക്‌സിന്‍ മരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമോ എന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന...
  • അമിത് ഷായെ അറസ്റ്റ് ചെയ്ത കന്ദസ്വാമിയെ ഡിജിപിയാക്കി തമിഴ്നാട് മുഖ്യമന്ത്രി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത ഐപിഎസ് ഓഫീസര്‍ പി കന്ദസ്വാമിയെ തമിഴ്നാട്ടിലെ വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ തലവന്‍ ആക്കി നിയമിച്ചു. അധികാരമേറ്റതിന് പിന്നാലെയാണ് സ്റ്റാലിന്‍ സര്‍ക്കാരിന്‍റെ നിര്‍ണായക നിയമനങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് എം കെ...
  • പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്കൊവിഡും രക്ത ഗ്രൂപ്പും തമ്മില്‍ ബന്ധം കൗണ്‍സില്‍ ഒഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ (സിഎസ്‌ഐആര്‍) ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഗവേഷണ പ്രബന്ധംപ്രസിദ്ധീകരിച്ചിരിക്കുകയാണ്. കൊവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.AB, ബി രക്തഗ്രൂപ്പുകളുള്ള ആളുകള്‍ക്ക് കൊവിഡ് വരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടില്‍പറയുന്നത്. ‘ഒ’ രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്കാണ്...

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഉന്നതതലയോഗം

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ലെന്ന് ഉന്നതതലയോഗം
April 15
10:05 2021

വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ. ജാഗ്രതയിൽ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനും തീരുമാനിച്ചു.

കണ്ടയ്ന്റ്മെന്റ് സോണുകളിൽ ശക്തമായ നിയന്ത്രണം തുടരാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

മാളിലും മാർക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.

സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതല പൊലീസിനായിരിക്കും. ട്യൂഷൻ സെന്ററുകളിലും ജാഗ്രത വേണം. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ മാസ് പരിശോധന നടത്താനും തീരുമാനിച്ചു.

അതേസമയം, ആവശ്യത്തിന് വാക്സിൻ ലഭിച്ചില്ലെങ്കിൽ മെഗാ വാക്സിനേഷൻ ക്യാംപ് നിലക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. കൂടുതൽ വാക്സീൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ക്യാംപുകളുടെ എണ്ണം കുറക്കില്ലെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സമൂഹ വ്യാപന സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷനിലെ 10 വാർഡുകൾ കണ്ടെയൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം അടക്കമുള്ള മിക്ക ജില്ലകളിലും മാസ് ‌വാക്സിനേഷൻ തടസ്സപ്പെടുകയാണ്.

കോവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് തീർന്ന ജില്ലകളിൽ ക്യാംപുകൾ തൽക്കാലം നിർത്തിവെക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് വാക്സിനേഷൻ സെന്ററിൽ എത്തിയവർക്ക് വാക്സിൻ നൽകാനായില്ല. രാവിലെ മുതൽ ക്യൂ നിന്നിട്ടും വാക്സിൻ ലഭിക്കാത്തതിൽ, വാക്സിനെടുക്കാനെത്തിയവർ പ്രതിഷേധിച്ചു. വാക്സിൻ തീർന്നതിനാലാണ് വിതരണം നിർത്തിവച്ചതെന്ന് അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയശങ്കർ അറിയിച്ചു.

അതേസമയം, കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപാരികള്‍ രംഗത്തെത്തി. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോള്‍ മിണ്ടാതിരുന്ന സര്‍ക്കാര്‍ നിയന്ത്രണം വ്യാപാരികളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് പരാതി. സര്‍ക്കാര്‍ മാറിച്ചിന്തിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കേണ്ടിവരമെന്നാണ് മുന്നറിയിപ്പ്.

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍ കാറ്റില്‍പ്പറത്തി. മാസ്‌ക് പോലും ധരിക്കാതെ പ്രകടനങ്ങളും റാലികളും നടത്തി. അപ്പോഴൊന്നും കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ആരും പറഞ്ഞില്ല. ഇപ്പോള്‍ നിയന്ത്രണം വ്യാപാരികളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതാണ് വ്യാപാരികളുടെയും ഹോട്ടല്‍ ഉടമകളുടെയും പരാതി. കടകള്‍ പ്രവര്‍ത്തിക്കുന്ന സമയം ചുരുക്കിയതും ഹോട്ടലുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയും മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാക്കാത്ത നിയന്ത്രണം വ്യാപാര മേഖലയുടെ മേല്‍മാത്രം അടിച്ചേല്‍പ്പിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഏന്റ് ഇന്‍ഡസ്ട്രിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കുണ്ടാകുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment