വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ. ജാഗ്രതയിൽ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാനും തീരുമാനിച്ചു.
കണ്ടയ്ന്റ്മെന്റ് സോണുകളിൽ ശക്തമായ നിയന്ത്രണം തുടരാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
മാളിലും മാർക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.
സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതല പൊലീസിനായിരിക്കും. ട്യൂഷൻ സെന്ററുകളിലും ജാഗ്രത വേണം. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ മാസ് പരിശോധന നടത്താനും തീരുമാനിച്ചു.
അതേസമയം, ആവശ്യത്തിന് വാക്സിൻ ലഭിച്ചില്ലെങ്കിൽ മെഗാ വാക്സിനേഷൻ ക്യാംപ് നിലക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. കൂടുതൽ വാക്സീൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ക്യാംപുകളുടെ എണ്ണം കുറക്കില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സമൂഹ വ്യാപന സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷനിലെ 10 വാർഡുകൾ കണ്ടെയൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം അടക്കമുള്ള മിക്ക ജില്ലകളിലും മാസ് വാക്സിനേഷൻ തടസ്സപ്പെടുകയാണ്.
കോവിഷീൽഡ് വാക്സിന്റെ സ്റ്റോക്ക് തീർന്ന ജില്ലകളിൽ ക്യാംപുകൾ തൽക്കാലം നിർത്തിവെക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് വാക്സിനേഷൻ സെന്ററിൽ എത്തിയവർക്ക് വാക്സിൻ നൽകാനായില്ല. രാവിലെ മുതൽ ക്യൂ നിന്നിട്ടും വാക്സിൻ ലഭിക്കാത്തതിൽ, വാക്സിനെടുക്കാനെത്തിയവർ പ്രതിഷേധിച്ചു. വാക്സിൻ തീർന്നതിനാലാണ് വിതരണം നിർത്തിവച്ചതെന്ന് അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയശങ്കർ അറിയിച്ചു.
അതേസമയം, കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപാരികള്‍ രംഗത്തെത്തി. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയപ്പോള്‍ മിണ്ടാതിരുന്ന സര്‍ക്കാര്‍ നിയന്ത്രണം വ്യാപാരികളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് പരാതി. സര്‍ക്കാര്‍ മാറിച്ചിന്തിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കേണ്ടിവരമെന്നാണ് മുന്നറിയിപ്പ്.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍ കാറ്റില്‍പ്പറത്തി. മാസ്ക് പോലും ധരിക്കാതെ പ്രകടനങ്ങളും റാലികളും നടത്തി. അപ്പോഴൊന്നും കോവിഡ് നിയന്ത്രണങ്ങളെക്കുറിച്ച് ആരും പറഞ്ഞില്ല. ഇപ്പോള്‍ നിയന്ത്രണം വ്യാപാരികളുടെ മേല്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതാണ് വ്യാപാരികളുടെയും ഹോട്ടല്‍ ഉടമകളുടെയും പരാതി. കടകള്‍ പ്രവര്‍ത്തിക്കുന്ന സമയം ചുരുക്കിയതും ഹോട്ടലുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയും മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബാധകമാക്കാത്ത നിയന്ത്രണം വ്യാപാര മേഖലയുടെ മേല്‍മാത്രം അടിച്ചേല്പ്പിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ഏന്റ് ഇന്‍ഡസ്ട്രിയും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് ഉയര്‍ന്ന പ്രതിദിന കോവിഡ് നിരക്കുണ്ടാകുന്ന ജില്ലകളിലൊന്നാണ് കോഴിക്കോട്.