Asian Metro News

ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നത് ഈ ദിവസമാണ്; ടൈറ്റാനിക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നത് ഈ ദിവസമാണ്; ടൈറ്റാനിക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ലോകത്തെ നടുക്കിയ ടൈറ്റാനിക് ദുരന്തം നടന്നത് ഈ ദിവസമാണ്; ടൈറ്റാനിക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം
April 15
09:56 2021

വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക് നിർമിച്ചത്. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാൽ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറാണ്.

റോയൽ മെയിൽ ഷിപ്പ് (ആർ എം എസ്) ടൈറ്റാനിക് യു കെയിലെ സതാംപ്റ്റൺ തുറമുഖത്തുനിന്ന് തന്റെ കന്നിയാത്രആരംഭിച്ചിട്ട് ഇപ്പോൾ ഒരു നൂറ്റാണ്ടിലേറെ കഴിഞ്ഞു. ലോകത്തെ നടുക്കിയ എക്കാലത്തെയും വലിയ ദുരന്തത്തിലേക്കായിരുന്നു ആ യാത്ര. ആ ഭീമൻ കപ്പൽ 1912 ഏപ്രിൽ 14-ന് രാത്രി ഒരു മഞ്ഞുമലയിൽ ചെന്നിടിക്കുകയും ഏപ്രിൽ 15-ന് കപ്പൽ മുങ്ങുകയും ആ മഹാദുരന്തത്തിൽ 1,500-ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

സമുദ്രയാത്രയുടെസുവർണ കാലഘട്ടത്തിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ നിന്ന് ന്യൂയോർക്കിലേക്ക് വാണിജ്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെയും സമ്പന്നരായ യാത്രികരെയും വഹിക്കുന്ന ക്രൂയിസ് കപ്പലുകളുമായി മത്സരിക്കാൻ പോന്ന വിധത്തിലാണ് ടൈറ്റാനിക് രൂപകൽപ്പന ചെയ്തത്. 1909 മാർച്ച് 31-ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിർമാണം പൂർത്തിയാകാൻ നാല് വർഷമെടുത്തു. വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക് നിർമിച്ചത്. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാൽ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറാണ്.

രണ്ട് വർഷക്കാലം നിർത്താതെ ജോലി ചെയ്ത ശേഷം 3,000 തൊഴിലാളികളാണ് ടൈറ്റാനിക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. നിരവധി തിരിച്ചടികളെ അതിജീവിച്ചുകൊണ്ടാണ് 2,200 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്ന സംഘം ടൈറ്റാനിക്കിൽ സതാംപ്റ്റൺ തുറമുഖത്തു നിന്ന് യാത്ര തിരിച്ചത്. മെയിൽ ഷിപ്പ് ആയതുകൊണ്ടു തന്നെ3,000 ബാഗ് മെയിലുകളും കപ്പലിൽ ഉണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ടൈറ്റാനിക്കിന്റെ ചീഫ് ഡിസൈനർ തോമസ് ആൻഡ്രൂസ് ആയിരുന്നു.

“നേരെ മുന്നിലായി ഒരു മഞ്ഞുമല”, ഈ വാക്കുകളാണ് ടൈറ്റാനിക്കിന്റെ ചരിത്രത്തെ മാറ്റിമറിച്ചത്. 4 ദിവസത്തെ യാത്രയ്ക്ക് ശേഷം ഏപ്രിൽ 14-ന് രാത്രി 11.40-ന് ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചതോടെ ടൈറ്റാനിക്കിന്റെ കഥ ഒരു ദുരന്തമായി അവസാനിച്ചു. അപായം അടുത്തപ്പോഴേക്കും കപ്പൽ അലാറം മുഴക്കിയെങ്കിലും അപ്പോഴേക്കും കപ്പലിന്റെ ഗതി തിരിയ്ക്കാൻ ഏറെ വൈകിപ്പോയിരുന്നു. അടിയന്തിരമായി ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ സ്ത്രീകളെയും കുട്ടികളെയും ലൈഫ്‌ ബോട്ടുകളിൽ താഴെയിറക്കി. ദൗർഭാഗ്യമെന്ന് പറയട്ടെ, ആ ഭീമൻ കപ്പലിൽ ആകെ 20 ലൈഫ്‌ബോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഏകദേശം 2.20-ന് കപ്പൽ പൂർണമായും കടലിൽ മുങ്ങുകയായിരുന്നു.

ലൈഫ്‌ബോട്ടുകളിൽ ഇടം കണ്ടെത്താൻ കഴിയാതെ പോയ നിരവധി യാത്രക്കാർ ആ കൊടിയ തണുപ്പിൽ വിറങ്ങലിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ 4.10 ആയപ്പോഴേക്കും എത്തിയ ആർ എം എസ് കാർപ്പാത്തിയ എന്ന കപ്പൽ ലൈഫ്‌ ബോട്ടിൽ അവശേഷിച്ചവരെ രക്ഷപ്പെടുത്തി. 2,200 യാത്രികരുമായി യാത്ര ആരംഭിച്ച ടൈറ്റാനിക്കിൽ നിന്ന് ആകെ എഴുന്നൂറോളം പേർക്ക് മാത്രമാണ് ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment