Asian Metro News

സംസ്ഥാനത്ത് 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കുന്നു

 Breaking News
  • സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് 2950, കോട്ടയം 2865, കൊല്ലം 2513, കണ്ണൂര്‍ 2418, പത്തനംതിട്ട 1341, കാസര്‍ഗോഡ് 1158,...
  • പ്രതീക്ഷയര്‍പ്പിച്ച്‌ ലോകം; പ്രായമായവരില്‍ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ഗവേഷകര്‍ വാഷിംഗ്ടണ്‍: പ്രായമായവരില്‍ ഫൈസര്‍ വാക്സിന്‍ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് ഗവേഷകര്‍. ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസര്‍ വാക്സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.കോവിഡ് മരണനിരക്ക് ഗണ്യമായി...
  • അഞ്ചു തവണ തുടർച്ചയായി നിയമസഭയിൽ എത്തിയ കോവൂർ കുഞ്ഞുമോന് മന്ത്രി സ്ഥാനം വേണമെന്ന് ഭരണിക്കാവ് ആർ എസ് പി (ലെനിനിസ്റ്റ് )അംഗം കോവൂർ കുഞ്ഞുമോന് അഞ്ചു തവണയായി തുടർച്ചയായി നിയമസഭയിൽ എത്തുന്നത് അത് പരിഗണിച്ചു ഇടതു ഘടക കക്ഷി അല്ലെങ്കിലും ഇടതു പിന്തുണയോടാണ് കോവൂർ സ്ഥിരമായി നിയമസഭയിൽ എത്തുന്നത്.. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി യുടെ...
  • സൗജന്യ ആർ ടി പി സി ആർ പരിശോധനയും ബോധവത്കരണവും നടത്തി . എഴുകോൺ ജനമൈത്രി പോലീസും കരീപ്ര ഗ്രാമപഞ്ചായത്തും കൊല്ലം ജില്ലാ ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കുഴിമതിക്കാട്ട് മഠത്തിൽ ഭാഗം പയറ്റിശ്ശേരി കോളനി,ഇടയ്ക്കിടം കോളനി എന്നിവിടങ്ങളിൽ സൗജന്യആർ ടി പി സി ആർ പരിശോധനയും ബോധവത്ക്കരണവും നടത്തി . കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
  • കുട്ടികളേ… കരുതല്‍ വേണം; വരുന്നു കൊവിഡിന്റെ മൂന്നാംതരംഗം ലോകം വിറകൊള്ളുന്ന മഹാമാരിക്കാലത്താണല്ലോ. ഒന്നര വര്‍ഷത്തിലേറെയായി നാം മാസ്‌കിട്ടും കൈ കഴുകിയും സാമൂഹിക അകലം പാലിച്ചും കൊവിഡിനെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കരുത്തോടെ നമ്മെ ആക്രമിക്കുകയാണ്. ലോകത്തെ പലയിടത്തും കണ്ട കാഴ്ചകള്‍ നമ്മുടെ നാട്ടിലും എത്തിനില്‍ക്കുന്നു. ദയനീയ രംഗങ്ങള്‍ കണ്‍മുന്നിലും ആവര്‍ത്തിക്കുന്നു....

സംസ്ഥാനത്ത് 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കുന്നു

സംസ്ഥാനത്ത് 15 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; വോട്ടർപട്ടിക പുതുക്കുന്നു
April 14
04:51 2021

ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഏപ്രിൽ പതിനഞ്ചിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പതു ജില്ലകളിലെ പതിനഞ്ച് തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നു. പതിനഞ്ച് തദ്ദേശ വാർഡുകളിൽ ആകസ്മികമായി ഉണ്ടായ ഒഴിവ് നികത്തുന്നതിനാണ് ഉപതെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി വോട്ടർ പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെ വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ പതിനൊന്ന് ഗ്രാമ പഞ്ചായത്തിലെയും തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, എറണാകുളം ജില്ലയിലെ പിറവം, വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി എന്നീ മുൻസിപ്പാലിറ്റികളിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലെയും ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാർഡുകളിലെ വോട്ടർ പട്ടികയാണ് പുതുക്കുന്നത്.

ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിൽ ഏപ്രിൽ പതിനഞ്ചിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആയിരിക്കും പഞ്ചായത്തുകളുടെ പട്ടിക പ്രസിദ്ധീകരിക്കുക.

അതേസമയം, ഏപ്രിൽ 29 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. മെയ് പത്തിന് അവകാശവാദങ്ങളിൽ തീർപ്പ് കൽപ്പിക്കും, അന്തിമ വോട്ടർ പട്ടിക മെയ് 11ന് പ്രസിദ്ധീകരിക്കും, വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യത തിയതി 2021 ജനുവരി ഒന്നാണ്. ജനുവരി ഒന്നിനോ അതിനു മുമ്പോ അപേക്ഷകർക്ക് 18 വയസ് തികഞ്ഞിരിക്കണം,

പത്തനംതിട്ട – കലഞ്ഞൂർ പല്ലൂർ 20, ആലപ്പുഴ – മുട്ടാർ നാലുതോട് 58, കോട്ടയം – എലിക്കുളം ഇളങ്ങുളം 14, എറണാകുളം – ജില്ലയിലെ വേങ്ങൂർ ചൂരത്തോട് 11, വാരപ്പെട്ടി കോഴിപ്പിള്ളി സൗത്ത് 13, മാറാടി നോർത്ത് മാറാടി 06, മലപ്പുറം – ജില്ലയിലെ ചെറുകാവ് ചേവായൂർ 10, വണ്ടൂർ മുടപ്പിലാശ്ശേരി 09, തലക്കാട് പാറശ്ശേരി വെസ്റ്റ് 15, കോഴിക്കോട് – വളയം കല്ലുനിര 03, കണ്ണൂർ ആറളം വീർപ്പാട് 10 എന്നീ ഗ്രാമപഞ്ചായത്ത് നിയോജക മണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് 06 വഴിക്കടവ്, തിരുവനന്തപുരം നെടുമങ്ങാട് പതിനാറാംകല്ല് 17, എറണാകുളം പിറവം കരക്കോട് 05, വയനാട് സുൽത്താൻ ബത്തേരി പഴശ്ശേരി 07 എന്നീ മുൻസിപ്പാലിറ്റി വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment