Asian Metro News

IPL 2021: വിജയ വഴിയിൽ തിരിച്ചെത്താൻ മുംബൈ; രണ്ടാം ജയം തേടി കൊൽക്കത്ത

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

IPL 2021: വിജയ വഴിയിൽ തിരിച്ചെത്താൻ മുംബൈ; രണ്ടാം ജയം തേടി കൊൽക്കത്ത

IPL 2021: വിജയ വഴിയിൽ തിരിച്ചെത്താൻ മുംബൈ; രണ്ടാം ജയം തേടി കൊൽക്കത്ത
April 13
06:25 2021

ഐ പി എൽ ചരിത്രത്തിൽ അഞ്ചു തവണ ചാമ്പ്യൻ പട്ടം അലങ്കരിച്ചിട്ടുള്ള മുംബൈ ടീം ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്.

മുംബൈ: ഐ പി എല്ലിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ഇന്നു മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകീട്ട് 7.30 ന് ചെന്നൈയിലാണ് മത്സരം. ഐ പി എൽ ചരിത്രത്തിൽ അഞ്ചു തവണ ചാമ്പ്യൻ പട്ടം അലങ്കരിച്ചിട്ടുള്ള മുംബൈ ടീം ഇത്തവണ തോറ്റുകൊണ്ടാണ് തുടങ്ങിയിരിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ രണ്ടു വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഈ സീസണിലെ ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്. ആവേശകരമായ മത്സരത്തിൽ അവസാന പന്തിലായിരുന്നു ബാംഗ്ലൂരിന്റെ ജയം.

എന്നാൽ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ ജയം നേടിക്കൊണ്ടാണ് ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള കൊൽക്കത്ത ടീം ഇത്തവണ തുടങ്ങിയിരിക്കുന്നത്. നിതിഷ് റാണയുടെയും രാഹുൽ ത്രിപാടിയുടെയും അർദ്ധ സെഞ്ച്വറി മികവിലാണ് ടീം മികച്ച സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് താരങ്ങൾക്ക് മധ്യ ഓവറുകളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ കൊൽക്കത്തയുടെ ബൗളർമാർ പിശുക്ക് കാണിച്ചു. ഇതാണ് കളിയിൽ വഴിത്തിരിവായതും.

ആറ് തവണ പ്ലേ ഓഫിലും, രണ്ട് തവണ കിരീട നേട്ടത്തിലും എത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും താളം നഷ്ട്ടപ്പെട്ട ടീമാണ് കൊല്‍ക്കത്ത. 2016 മുതല്‍ തുടരെ മൂന്ന് കൊല്ലം പ്ലേ ഓഫ്‌ കളിച്ച ടീം അവസാന രണ്ട് സീസണിലും ലീഗ് സ്റ്റേജില്‍ പുറത്തായി. ഗംഭീര്‍ പോയ ശേഷം താളം നഷ്ടപെട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വര്‍ഷം വമ്പന്‍ തിരിച്ചുവരവാണ് ആഗ്രഹിക്കുന്നത്. കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകരും ആഗ്രഹിക്കുന്നില്ല.

യു എ ഇയില്‍ നടന്ന കഴിഞ്ഞ ഐ പി എല്‍ സീസണില്‍ ബാറ്റിങ്ങിന്റെ എല്ലാ മേഖലകളിലും താളം നഷ്ടപ്പെട്ട ടീമായിരുന്നു കൊല്‍ക്കത്ത. നല്ലൊരു ഓപ്പണിങ് കോമ്പിനേഷന്‍ കണ്ടെത്തുന്നതിനും, സന്തുലിതമായ മധ്യ നിരയെ ഉണ്ടാക്കുന്നതിനും, മികച്ച ഒരു ഫിനിഷറെ കണ്ടെത്താനും ടീമിന് സാധിച്ചിരുന്നില്ല. എന്നാൽ ആദ്യ മത്സരത്തിലൂടെ നിതിഷ് റാണ ഓപ്പണിങ്ങിന്റെ കാര്യത്തിൽ തീരുമാനം ഉറപ്പിച്ചു കഴിഞ്ഞു. സുനിൽ നരൈൻ, ആൻഡ്രേ റസൽ, ഷക്കിബ് അൽ ഹസൻ, ഹർഭജൻ സിംഗ് എന്നിവരുടെ ഓൾ റൗണ്ടർ പ്രകടനവും ടീമിന് മുതൽക്കൂട്ടാണ്.

തുടർച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് രോഹിത്തും കൂട്ടരും വന്നിരിക്കുന്നത്. ക്രിക്കറ്റ് രംഗത്തെ ഒട്ടേറെ പ്രമുഖരും മുംബൈ ടീമിൽ വിശ്വാസമർപ്പിക്കുന്നുണ്ട്. കിരീട സാധ്യത ഏറ്റവും അധികം ഉള്ള ടീമെന്ന് അവർ വിലയിരുത്തുന്നതും മുംബൈ ടീമിനെ തന്നെയാണ്. കഴിഞ്ഞ മത്സരത്തിൽ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്ത ക്രിസ് ലിന്നിന് പകരം ഡീ കോക്ക് രോഹിത് ശർമയ്‌ക്കൊപ്പം ഇന്നിങ്ങ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കണക്കുകളുടെ കാര്യത്തിൽ മുംബൈ ടീം വൻ ആധിപത്യം കാണിക്കുന്നുണ്ട്. ഇരു ടീമുകളും ഇതുവരെ നേർക്കുനേർ വന്നപ്പോൾ 27 കളികളിൽ ആറ് മൽസരങ്ങളിൽ മാത്രമാണ് കൊൽക്കത്ത ജയിച്ചിട്ടുള്ളത്. അവസാനം നേർക്കുനേർ വന്ന 12 മത്സരങ്ങളിൽ 11ലും മുംബൈയാണ് ജയിച്ചത്

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment