കേരള ആരോഗ്യ സർവ്വകലാശാല അക്കാദമിക്ക് കൗൺസിൽ മെമ്പർ ആയി ഡോ: ഈപ്പൻ ചെറിയാൻ നിയമിതനായി. ചെങ്ങന്നൂർ ഭദ്രാസനം ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ്. നല്ലോർമല വീട്ടിൽ മുൻ ഫെഡറൽ ബാങ്ക് മനേജർ ഈപ്പൻ ചെറിയാൻന്റെയും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജ് മുൻ പ്രിൻസിപ്പാൾ ലീലാമയുടേയും മകനാണ്. ഭാര്യ സെറീന മക്കൾ – ക്രിസ്റ്റീന, അന്ന, മറിയം. സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജ് ഓറൽ പാതോളജി വിഭാഗം മേധാവിയും നിലവിൽ ആരോഗ്യ സർവ്വകലാശാല സെനറ്റ് മെമ്പർ കൂടിയായി പ്രവർത്തിച്ച് വരുന്നു.
