Asian Metro News

M A Yusuf Ali Chopper | ചതുപ്പിൽ ഇടിച്ചിറങ്ങിയ എം എ യൂസഫലിയുടെ ഹെലികോപ്റ്റർ നീക്കി

 Breaking News
  • വര്‍ഗീയ പരാമര്‍ശം നടത്തിഎന്നാരോപിച്ചു പിസി ജോര്‍ജിനെതിരെ പോലീസിൽ പരാതി നൽകി. കേരളത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാക്കി മാറ്റുന്നതിനായി രണ്ടുലക്ഷം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്യിപ്പിച്ചിട്ടുണ്ടെന്ന വസ്തുതാവിരുദ്ധമായ പരാമര്‍ശം നടത്തിയതിനാണ് ജനപക്ഷം നേതാവും പൂഞ്ഞാറിലെ മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെതിരെ പരാതി കൊടുത്തത്. .ഈരാറ്റുപേട്ട നടയ്ക്കല്‍ കാരക്കാട് സ്വദേശിയായ എംഎം മുജീബാണ് ഈരാട്ടുപേട്ട പൊലീസ്...
  • സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 31,319 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 4,42,194; ആകെ രോഗമുക്തി നേടിയവര്‍ 16,36,790 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക്...
  • സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ട് വരും ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഇന്ത്യന്‍ എംബസി വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെ അറിയിച്ചു. ടെല്‍ അവീവില്‍ നിന്ന് പ്രത്യേകവിമാനത്തിലാണ് മ്യതദേഹം ഡല്‍ഹിയില്‍...
  • കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ; ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ഇസ്രേയേൽ -പാലസ്റ്റീൻ സങ്കര്ഷങ്ങള് രൂക്ഷമാകുന്നസാഹചര്യത്തിൽ കരയുദ്ധ ഭീഷണിയുമായി ഇസ്രായേൽ ഇതുനു മുന്നോടിയായി ഇപ്പോൾ ഗാസ അതിർത്തിയിൽ സൈനിക വിന്യാസം ആരംഭിച്ചതായിട്ടും, ഹമാസ് അധീനതയിലുള്ള പ്രദേശത്ത് കടന്നാക്രമണത്തിനായി ഒൻപതിനായിരത്തോളം സൈനികരെ വിന്യസിച്ചതായാണ്റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ്...
  • കോറോണയ്ക്കും ജീവിക്കാൻ അവകാശമുണ്ട്: ത്രിവേന്ദ്ര സിംഗ് റാവത്ത് ഡെറാഡൂൺ: കൊറോണ വൈറസ്സിനും ജീവിക്കാൻ അനുവാദമുള്ള ജീവിയാണെന്നു ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ബി ജെ പി നേതാവുകൂടിയായ ത്രിവേന്ദ്ര സിംഗ് റാവത്ത്ന്റെ പ്രതികരണം. ദാർശനികമായ ചിന്ദിക്കുമ്പോ കോറോണയും നമ്മെ പോലെ ഭൂമിയിൽ...

M A Yusuf Ali Chopper | ചതുപ്പിൽ ഇടിച്ചിറങ്ങിയ എം എ യൂസഫലിയുടെ ഹെലികോപ്റ്റർ നീക്കി

M A Yusuf Ali Chopper | ചതുപ്പിൽ ഇടിച്ചിറങ്ങിയ എം എ യൂസഫലിയുടെ ഹെലികോപ്റ്റർ നീക്കി
April 12
04:50 2021

M A Yusuf Ali Chopper | ഇന്ന് പുലർച്ചയോടെ ഹെലികോപ്റ്റർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

 A Yusuf Ali Chopper | കൊച്ചി: പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലിയുടെ ഹെലികോപ്റ്റർ ഉയർത്തി. ഇന്ന് പുലർച്ചയോടെ ഹെലികോപ്റ്റർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നീക്കിയത്.

അർധരാത്രി പന്ത്രണ്ട് മണിയോടെയാണ് കോപ്റ്റർ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചത്. വ്യോമയാന വകുപ്പ് അധികൃതരുടെ പരിശോധനകൾക്കും അനുമതിയ്ക്കും ശേഷമായിരുന്നു ഇത്. കോപ്റ്റർ എമർജൻസി ലാൻഡിങ് നടത്തിയ ചതുപ്പിൽ മണൽ ചാക്കുകൾ നിറച്ചു ബലപ്പെടുത്തിയ ശേഷമാണു ഉയർത്താനുള്ള ശ്രമം തുടങ്ങിയത്. ആദ്യപടിയായി ഹെലികോപ്റ്ററിന്റെ പങ്കകൾ അഴിച്ചു നീക്കി. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഹെലികോപ്റ്ററിനെ ചതുപ്പിൽ നിന്ന് ഉയർത്തുകയായിരുന്നു. സമീപത്തെ ദേശീയ പാതയിൽ ഒരുക്കി നിർത്തിയ ട്രെയിലറിലേക്ക് ഹെലികോപ്റ്റർ മാറ്റി. പങ്കകളുടെ കേന്ദ്രഭാഗത്തു ബലമുള്ള കയർ ഇട്ടു കൊളുത്തിയാണ് ഹെലികോപ്റ്റർ ഉയർത്തിയത്. നാലു മണിക്കൂർ സമയം കൊണ്ടാണ് ഹെലികോപ്റ്ററിനെ ഉയർത്താൻ കഴിഞ്ഞത്. ട്രെയിലറിലേക്ക് മാറ്റിയ ഹെലികോപ്റ്ററിനെ റോഡ് മാർഗം നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി.

ലുലുവിന്റ ഹെലികോപ്റ്ററുകളുടെ അറ്റകുറ്റ പണി ചെയ്യുന്ന കമ്പനിയാണ് ഈ ജോലികൾ ചെയ്തത്. പുലർച്ചെ അഞ്ചു മണിയോടെയാണ് ലോറിയിൽ കയറ്റുന്ന ജോലികൾ പൂർത്തിയായത്. സിയാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയന വകുപ്പ് അധികൃതരും സ്‌ഥലത്തു ഉണ്ടായിരുന്നു. അപകട കാരണം സ്‌ഥിരീകരിക്കാൻ എവിയേഷൻ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു.
ഹെലികോപ്റ്റർ നീക്കം ചെയ്യുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ആൾക്കൂട്ടവും സ്ഥലത്തെ ഗതാഗത സ്തംഭനവും കണക്കിലെടുത്തു കൊണ്ടാണ് നടപടികൾ രാത്രിയിലേക്ക് മാറ്റിയത്.\

എന്നാൽ പകൽ തന്നെ ഇതിനുള്ള പ്രാരംഭ നീക്കങ്ങൾ നടത്തിയിരുന്നു. സ്ഥലം സന്ദർശിച്ച സാങ്കേതിക വിദഗ്ധർ എങ്ങനെ നീക്കം ചെയ്യണമെന്നും എന്നും ഹെലികോപ്റ്റർ ഏത് രീതിയിൽ ഉയർത്തി മാറ്റണം എന്നതും അടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനം ആക്കിയിരുന്നു. ഇതിനു ശേഷം എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് സംഘം രാത്രി എത്തിയത്. തീരുമാനിച്ച പോലെ കൃത്യമായി ദൗത്യം നിറവേറ്റാൻ കഴിഞ്ഞുവെന്നു അധികൃതർ അറിയിച്ചു. സ്ഥലത്ത് ആൾക്കൂട്ടവും ദേശീയ പാതയിൽ തിരക്കും ഉണ്ടാകുന്നതിനു മുൻപ് തന്നെ ഹെലി കോപ്റ്റർ കയറ്റിയ ലോറി അവിടെ നിന്ന് തിരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെയാണ് യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടർ ചതുപ്പ് നിലത്തിൽ ഇടിച്ചിറക്കിയത്. ഹെലികോപ്ടർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിലെ ചതുപ്പിലേക്കാണ് ഇടിച്ചിറക്കിയത്. എം.എ യുസഫലി ഉൾപ്പെടെയുള്ളവർ ലേക്ക് ഷോര്‍ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാന്‍ വരുകയായിരുന്നു.

ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലികോപ്ടറിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. ചതുപ്പില്‍ ഭാഗികമായി താഴ്ന്നു പോയിരുന്നു ഹെലികോപ്ടർ.


About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment