Asian Metro News

കോവിഡിനെ തുടർന്ന് ശബ്ദം നഷ്ടമായ മണിയൻപിള്ള രാജു; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ ഒപ്പം നിന്ന് ഡോക്ടർമാർ

 Breaking News
  • കോവിഡ് സ്ഥിതിരൂക്ഷമായിതന്നെ തുടരുന്നു; ലോക്ക് ഡൗൺ നീട്ടിയേക്കും തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായി തന്നെ തുടരുകയാണ്. രോഗികളുട എണ്ണത്തിൽ കുറവ് വന്നിട്ടില്ല മാത്രമല്ല ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിവരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗൺ വീണ്ടും നീട്ടിയേക്കും എന്ന വാർത്തകൾ പുരത്തു വരുന്നത്. ഇന്നത്തേയും നാളത്തേയും കൊവിഡ് കേസുകള്‍...
  • കോവിഡ് വാക്സിനേഷൻ : ലോകരാഷ്ട്രങ്ങൾക്ക് യു.എ.ഇ. മാതൃക ദുബായ് : യു.എ.ഇ. വാക്സിനേഷൻ ജനങ്ങളിൽ എത്തിക്കുന്നതിൽ മാതൃകയായി 70 % ത്തോളം ആളുകൾ വാക്സിൻ സ്വീകരിച്ചതായി കണക്കുകൾ പറയുന്നു. യു.എ.ഇ.യില്‍ 1477 പേര്‍കൂടി കോവിഡ് വൈറസ് രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗമുക്തി 5,20,882 ആയിട്ടുണ്ട്.രണ്ടുപേര്‍കൂടി...
  • കോവിഡ് 19 : ഡബ്ല്യൂ എച്ച് ഓ യുടെ അനസ്താ റിപ്പോർട്ട് പുറത്ത് ജനീവ : ലോകത്തു കോവിഡ് ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം തെറ്റായ തീരുമാനങ്ങളാണെന്ന് ഇന്‍ഡിപെന്‍ഡന്റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്‌നസ് ആന്‍ഡ് റെസ്‌പോണ്‍സ്( ഐപിപിപിആര്‍) റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന ഏറെ വൈകിയാണു മുന്നറിയിപ്പ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. ചൈനയെ സംരക്ഷിക്കുന്നതിനായിട്ടാണ് ലോകആരോഗ്യ സംഘടനാ...
  • സംസ്ഥാനത്ത് ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305,...
  • കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി കൊട്ടാരക്കര നഗരസഭ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയായി കൊട്ടാരക്കര നഗരസഭ കൊട്ടാരക്കര : കോവിഡ് കാലത്ത് സാന്ത്വനത്തിന്റെ തലോടലായി മാറുകയാണ് കൊട്ടാരക്കര നഗരസഭ. കൊട്ടാരക്കര നഗരസഭ പരിധിയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ കഴിയുന്ന ഗർഭിണികൾക്കും, കുട്ടികൾക്കും പ്രായമായവർക്കും ഗൈനക്കോളജി, പീഡിയാട്രിക്, മറ്റ്...

കോവിഡിനെ തുടർന്ന് ശബ്ദം നഷ്ടമായ മണിയൻപിള്ള രാജു; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ ഒപ്പം നിന്ന് ഡോക്ടർമാർ

കോവിഡിനെ തുടർന്ന് ശബ്ദം നഷ്ടമായ മണിയൻപിള്ള രാജു; പ്രതിസന്ധിഘട്ടത്തെ അതിജീവിക്കാൻ ഒപ്പം നിന്ന് ഡോക്ടർമാർ
April 12
09:29 2021

കോവിഡും തുടർന്നുണ്ടായ പ്രതിസന്ധികളും തരണം ചെയ്ത് എത്തിയിരിക്കുകയാണ് നടൻ മണിയൻ പിള്ള രാജു. രോഗത്തിനെതിരെ ഏറെ കരുതൽ പാലിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. കോവിഡ് വരാതിയിരിക്കാൻ കഴിഞ്ഞ ഒരു വർഷത്തോളം ഏറെ ജാഗ്രത പുലർത്തിയിരുന്നു രാജു. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് കൊച്ചിയിൽ ഒരു പാട്ടിന്‍റെ റെക്കോഡിംഗിനെത്തിയിരുന്നു. അന്ന് അവിടെ ഒപ്പമുണ്ടായിരുന്ന കെ.ബി.ഗണേശ് കുമാറിന് തൊട്ടടുത്ത ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും രാജുവിനും പനിയും ചുമയും ആരംഭിച്ചു. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് 18 ദിവസങ്ങളോളം നീണ്ട ആശുപത്രി വാസമായിരുന്നു. കോവിഡിന് പിന്നാലെ ന്യുമോണിയ കൂടി ബാധിച്ച് ജീവിതത്തിലെ അതീവ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഈ ദിനങ്ങളിൽ രാജു കടന്നുപോയത്. രോഗത്തിന്‍റെ ഒരുഘട്ടത്തിൽ ശബ്ദവും നഷ്ടമായിരുന്നു. ഏകാന്തതയും മാനസിക സമ്മർദ്ദവും നിറഞ്ഞ സമയങ്ങളിൽ കരുത്ത് പകർന്ന് ഡോക്ടർമാർ കൂടെ നിന്നു.

കോവിഡ് സ്ഥിരീകരിച്ച് ആദ്യം ആശുപത്രിയിൽ പ്രവേശിച്ച് ഡിസ്ചാർജ് ആയെങ്കിലും പിന്നീട് ന്യൂമോണിയ ബാധിച്ചതോടെയാണ് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ഐസിയുവിലാണ് പ്രവേശിപ്പിച്ചത്. രോഗം മാറുന്നതോടെ ശബ്ദം തിരികെ കിട്ടുമെന്ന് ഡോക്ടർമാർ ആശ്വാസിപ്പിച്ചു. 18 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിൽ ഇക്കഴിഞ്ഞ മാര്‍ച്ച് 25നാണ് രാജു രോഗമുക്തനായി വീട്ടിലേക്ക് മടങ്ങിയത്. നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. ശബ്ദം 70% വരെ തിരിച്ചുകിട്ടി. ക്ഷീണമുള്ളതിനാൽ നല്ല ഭക്ഷണം കഴിച്ച് വിശ്രമത്തിലാണ്. ഇതിനിടെ വോട്ട് ചെയ്യാനും താരം എത്തിയിരുന്നു.

‘മാർച്ച് 25നാണ് ഞാൻ കോവിഡ് നെഗറ്റീവായത്. ന്യൂമോണിയയും ബാധിച്ചിരുന്നു. നിലവിൽ വിശ്രമത്തിലാണ് ആരോഗ്യം വീണ്ടെടുത്ത് വരുന്നതേയുള്ളു. വീണ്ടും വോട്ട് ചെയ്യാന്‍ ഇനിയും അഞ്ച് വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നതിനാൽ ഈ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുത്താൻ തോന്നിയില്ല’ എന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം രാജു പറഞ്ഞത്.

തന്‍റെ ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം ഇതുവരെയും ആരെയും അറിയിച്ചിട്ടില്ല. ക്രമേണ അഭിനയത്തിരക്കിലേക്ക് മടങ്ങിവരാനാണ് തീരുമാനം. ടി.കെ.രാജീവ് കുമാറിന്‍റെ ‘ബർമുഡ’ എന്ന ചിത്രത്തിലാണ് താരം ഇനി അഭിനയിക്കുക.

About Author

Rinto Reji

Rinto Reji

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment