വാഹന മോഷണ സംഘത്തിലെ പ്രതി പിടിയിൽ

April 07
15:36
2021
കൊട്ടാരക്കര : കൊട്ടാരക്കര അവണൂരിൽ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ സൂക്ഷിച്ചിരുന്ന 91000/- രൂപ ലോറിയുടെ ഡ്രൈവറെ ആക്രമിച്ച് കവർന്നെടുത്ത കേസിലെ പ്രതിയായ ആറ്റിങ്ങൽ, കല്ലംമ്പലം, കല്ലുംതല, തെക്കേതിൽ, പ്രഭാകരൻ മകൻ 31 വയസുള്ള റീബുവിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശിയായ രമേശ് എന്ന ഡ്രൈവറെ ആക്രമിച്ചാണ് കവർച്ച നടത്തിയത്. 02.03.2021 ൽ ആണ് സംഭവം നടന്നത്. ഡ്രൈവറെ ആക്രമിച്ച് പണം കവർന്നതിന് ശേഷം വാഹനം കടത്തുവാൻ ശ്രമിച്ചെങ്കിലും വാഹനം സ്റ്റാർട്ടാവാത്തതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതി സമാനമായ നിരവധി കേസുകളിലെ പ്രതിയാണ്.
There are no comments at the moment, do you want to add one?
Write a comment